എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 5 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍റ് പോരാട്ടത്തോടെയാണ് തുടക്കമാവുക. ഫൈനല്‍ പോരാട്ടം നവംമ്പര്‍ 19 ന് അഹമ്മദാബാദില്‍ നടക്കും. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരവും ഒരുക്കിയിരിക്കുന്നത് ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ്.
അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, പുണെ, ധർമ്മശാല, ലഖ്‌നൗ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. ടൂർണമെന്റിൽ 46 ദിവസങ്ങളിലായി 48 കളികൾ ഉണ്ടാകും. അതേ സമയം കേരള മണ്ണില്‍ ലീഗ് സ്റ്റേജ് മത്സരങ്ങള്‍ ഉണ്ടാവില്ലാ. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കുന്ന പരിശീലന മത്സരങ്ങള്‍ തിരുവന്തപുരത്ത് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുവഹത്തി, ഹൈദരബാദ് എന്നീ നഗരങ്ങളാണ് മറ്റ് വേദികള്‍
Indian team schedule for World Cup 2023:
- IND vs AUS, Oct 8, Chennai
- IND vs AFG, Oct 11, Delhi
- IND vs PAK, Oct 15, Ahmedabad
- IND vs BAN, Oct 19, Pune
- IND vs NZ, Oct 22, Dharamsala
- IND vs ENG, Oct 29, Lucknow
- IND vs Qualifier, Nov 2, Mumbai
- IND vs SA, Nov 5, Kolkata
- IND vs Qualifier, Nov 11, Bengaluru
ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് ലോകകപ്പ് നടത്തുന്നത്. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 8 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ 2 ടീമുകള്‍ക്കായി യോഗ്യത മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Key Dates:
- October 5: England vs New Zealand, Ahmedabad (Tournament Opener)
- October 15: India vs Pakistan, Ahmedabad
- October 28: Australia vs New Zealand, Dharamsala
- November 1: New Zealand vs South Africa, Pune
- November 4: England vs Australia, Ahmedabad
- November 14: First Semifinal, Mumbai
- November 16: Second Semifinal, Kolkata
- November 19: Final, Ahmedabad
10 ടീമുകള്‍ എല്ലാ ടീമുമായി ഏറ്റുമുട്ടും. മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. ആതിഥേയരായ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍റ്,ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. സിംബാബ്വേ, ശ്രീലങ്ക, നെതര്‍ലണ്ട്, ഒമാന്‍, വിന്‍ഡീസ്, സ്കോട്ടലന്‍റ് തുടങ്ങിയ ടീമുകളാണ് യോഗ്യതക്കായി കളിക്കുന്നത്.