വീരാട് കോഹ്ലിയില്‍ നിന്നും നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയെ ഏല്‍പ്പിച്ചത് ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. സൗത്താഫ്രിക്കകെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും പരിക്ക് കാരണം രോഹിത് പുറത്തായിരുന്നു. അതേ സമയം ഏകദിന പരമ്പരയില്‍ താന്‍ കളിക്കില്ലെന്ന് വീരാട് കോഹ്ലി ബിസിസിഐ അറിയിച്ചിരുന്നു. രോഹിത് ശര്‍മ്മക്ക് കീഴില്‍ കളിക്കാന്‍ വീരാട് കോഹ്ലിക്ക് താത്പര്യമില്ലാ എന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം.
ഇപ്പോഴിതാ വീരാട് കോഹ്ലി – രോഹിത് ശര്‍മ്മ വിഷയത്തില്‍ അഭിപ്രായവുമായി എത്തുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹര്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പ്രതികരിച്ചത്. ഏകദിന പരമ്പരയില്‍ വീരാട് കോഹ്ലി ബ്രേക്കെടുത്ത സമയം ശരിയായില്ലാ എന്ന അഭിപ്രായവുമായി എത്തുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.
ബ്രേക്കെടുത്തതില്‍ തെറ്റില്ലെന്നും, അത് ശരിയായ സമയത്തായിരിക്കണം. ഇപ്പോഴത്തെ വീരാട് കോഹ്ലിയുടെ തീരുമാനം രോഹിത് ശര്‍മ്മയുമായി തര്‍ക്കമുണ്ടെന്ന് ഊഹാപോവങ്ങളെ ശരി വയ്ക്കുകയാണ് ചെയ്യുന്നത്. അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു.
ഡിസംമ്പര്‍ 26 നാണ് സൗത്താഫ്രിക്കകെതിരെയുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഏകദിന മത്സരങ്ങളുമാണ് സൗത്താഫ്രിക്കന്‍ പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്.