എന്തൊരു സ്പീഡ് :വീണ്ടും ഞെട്ടിച്ച് നോർട്ജെ കൂടെ പുത്തൻ റെക്കോർഡും

0
3

ഐപിഎല്ലിൽ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ നടന്ന ഡൽഹി ക്യാപിറ്റൽസ് : സൺ‌റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ത്രില്ലിംഗ് ജയം കരസ്ഥമാക്കി പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി റിഷാബ് പന്തും ടീമും. ബാറ്റിങ്ങിലും ബൗളിങ്ങിലും അധിപത്യം സ്വന്തമാക്കിയ ഡൽഹി ടീമിനായി ആദ്യം ബൗളിങ്ങിൽ റബാഡ,നോർട്ജെ, അക്ഷർ പട്ടേൽ, അശ്വിൻ, ആവേശ് എന്നിവർ മനോഹരമായി പന്തെറിഞ്ഞപ്പോൾ വെറും 134 റൺസ് സ്കോർ നേടാനാണ് ഹൈദരാബാദ് ടീമിന് കഴിഞ്ഞത്.രണ്ട് വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തിയ ഫാസ്റ്റ് ബൗളർ നോർട്ജെയാണ് മാൻ ഓഫ് the മാച്ച് അവാർഡ് നേടിയത്. മിന്നും ബൗളിങ്ങിനും ഒപ്പം താരത്തിന്റെ പന്തുകളുടെ സ്പീഡും വളരെ അധികം ചർച്ചയായി മാറി കഴിഞ്ഞു.

പരിക്ക് കാരണം നേരത്തെ ഐപിൽ പതിനാലാം സീസണിലെ ആദ്യപാദ മത്സരങ്ങൾ കളിക്കുവാൻ നോർട്ജെക്ക് കഴിഞ്ഞിരുന്നില്ല. ഈ സീസണിലെ തന്റെ രണ്ടാമത്തെ മാത്രം മത്സരം കളിച്ച സൗത്താഫ്രിക്കൻ പേസർ 14 ഡോട്ട് ബോളുകൾ അടക്കമാണ് ഇന്നലെ 4 ഓവറിൽ വെറും 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഹൈദരാബാദ് ടീമിന് എതിരെ അതിവേഗ പന്തുകൾ മാത്രം എറിഞ്ഞ താരം സീസണിലെ വേഗതയേറിയ ആദ്യ പത്ത് പന്തുകൾ ലിസ്റ്റിൽ എട്ടെണ്ണവും ഇന്നലെ കളിയിൽ എറിഞ്ഞു.

ഇന്നലെ മത്സരത്തിൽ 151.71, 151.37, 150.21, 149.97, 149.29, 149.15,148.76 കിലോമീറ്റർ തുടങ്ങിയ വേഗതയിൽ തന്റെ പന്തുകൾ എറിഞ്ഞാണ് ഹൈദരാബാദ് ബാറ്റ്‌സ്മാന്മാരെ താരം വളരെ അധികം സമ്മർദ്ദത്തിലാക്കിയത്.പലപ്പോഴും താരത്തിന്റെ പന്തുകൾ എതിരാളികളെ ഭയപ്പെടുത്തി. ഇന്നലെ മത്സരത്തിൽ 146.7 അവറേജ് സ്പീഡിലാണ് താരം തന്റെ ബൗളിംഗ് പൂർത്തിയാക്കിയത്. കഴിഞ്ഞ സീസണിലും അതിവേഗ ബൗളുകൾ എറിഞ്ഞിട്ടുള്ള താരം ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർ കൂടിയാണ്. താരത്തിന്റെ ബൗളിംഗ് പാർട്ണർ കഗിസോ റബാഡ ഇന്നലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

LEAVE A REPLY

Please enter your comment!
Please enter your name here