ഞാന്‍ പോലും ഉണ്ടാകും എന്ന് ഉറപ്പില്ല. ടീം സെലക്ഷനെ പറ്റി രോഹിത് ശര്‍മ്മ.

2023 ഏഷ്യാ കപ്പും ലോകകപ്പും ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ ലോകകപ്പ് സ്ക്വാഡില്‍ ആരൊക്കെ ഉള്‍പ്പെടും എന്ന കാര്യത്തില്‍ ധാരണയായട്ടില്ലാ. താരങ്ങളുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ഇപ്പോഴിതാ താന്‍ പോലും ടീമില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ലാ എന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

” ആരുടെയും സ്ഥാനങ്ങള്‍ ഓട്ടോമാറ്റിക്ക് അല്ലാ. ക്യാപ്റ്റനായ താന്‍ പോലും. പ്രകടനം പരിശോധിച്ചതിനു ശേഷം മാത്രമാവും ടീം സെലക്ഷന്‍. ചില താരങ്ങള്‍ക്ക് അവര്‍ കളിക്കാനുണ്ടാകും എന്നറിയാം. വിന്‍ഡീസില്‍ കളിച്ച 3 ഏകദിനങ്ങള്‍ ചില താരങ്ങള്‍ക്ക് മികച്ച അവസരമായിരുന്നു. ഏഷ്യാ കപ്പില്‍ നമ്മള്‍ മികച്ച എതിരാളികളെയാണ് നേരിടുക.” രോഹിത് ശര്‍മ്മ പറഞ്ഞു.

പരിക്കില്‍ നിന്നും മോചിതരാവുന്ന ശ്രേയസ്സ് അയ്യറെയും കെല്‍ രാഹുലിനെയും പറ്റി ഇന്ത്യന്‍ ക്യാപ്റ്റന്‍ സംസാരിച്ചു. ” നാലു മാസത്തോളം കളിക്കാതെയാണ് ശ്രേയസ്സ് അയ്യരും കെല്‍ രാഹുലും എത്തുന്നത്. സെലക്ഷന്‍ കമ്മിറ്റി യോഗം കുറച്ച് ദിവസത്തിനുള്ളില്‍ ഉണ്ടാവും. നമ്മുക്ക് എന്ത് ചെയ്യാനാകും എന്ന് നോക്കാം ”

” നമ്മുടെ മുന്‍പില്‍ ഒരുപാട് പേരുകള്‍ ഉണ്ട്. ലോകകപ്പ് കളിക്കാനുള്ള മികച്ച കോംബിനേഷന്‍ ഏതാണെന്ന് നോക്കാം ” രോഹിത് പറഞ്ഞു നിര്‍ത്തി.

Previous articleഎന്നെ ടീമില്‍ ഉള്‍പ്പെടുത്താനത് എന്നെ ഞെട്ടിച്ചു. വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം.
Next articleസഞ്ചുവും ചഹലും ഇടം നേടില്ലാ. ഇന്ത്യയുടെ ലോകകപ്പ് സാധ്യത സ്ക്വാഡ്