എന്നെ ടീമില്‍ ഉള്‍പ്പെടുത്താനത് എന്നെ ഞെട്ടിച്ചു. വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം.

indian cricket team 2022

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കിയപ്പോള്‍ താന്‍ ഞെട്ടിച്ചെന്ന് ഇന്ത്യന്‍ സീനിയർ ബാറ്റർ ശിഖർ ധവാൻ. ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ രണ്ടാം നിര യുവ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. സീനിയര്‍ താരം ശിഖാര്‍ ധവാനെ ടീമിന്‍റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കും എന്ന് കരുതിയെങ്കിലും ടീമില്‍ പോലും ഉള്‍പ്പെടുത്തിയില്ലാ. റുതുരാജ് ഗെയ്‌ക്‌വാദിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്

“എന്റെ പേര് (ഏഷ്യൻ ഗെയിംസിന്) ഇല്ലാതിരുന്നപ്പോൾ ഞാൻ അൽപ്പം ഞെട്ടിപ്പോയി. അവര്‍ക്ക് (സെലക്ടര്‍മാര്‍ക്ക്) മറ്റൊരു പദ്ധതിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അത് അംഗീകരിക്കണം. റുതു ടീമിനെ നയിക്കുന്നതിൽ സന്തോഷമുണ്ട്, അവർ നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”ധവാൻ പിടിഐയോട് പറഞ്ഞു.

2022 ബംഗ്ലാദേശ് പര്യടനത്തിനു പിന്നാലെയാണ് ശിഖാര്‍ ധവാനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ലോകകപ്പില്‍ ഓപ്പണറായി രോഹിത് ശര്‍മ്മക്കൊപ്പം ശുഭ്മാന്‍ ഗില്‍ എത്തുമെന്നാണ് സൂചന.

dhawan

ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ ഇന്ത്യന്‍ ബാറ്റര്‍ “തീർച്ചയായും ഞാൻ തിരിച്ചു വരവിനു തയ്യാറായിരിക്കും. അതുകൊണ്ടാണ് ഞാൻ എന്നെത്തന്നെ ഫിറ്റാക്കി നിർത്തുന്നത്. അതിനാൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ തയ്യാറാണ് ”

Read Also -  എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം

“ഞാൻ ഇപ്പോഴും പരിശീലനം ആസ്വദിക്കുന്നു, ഞാൻ ഇപ്പോഴും ഗെയിം ആസ്വദിക്കുന്നു, ഇവയാണ് എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ. എന്ത് തീരുമാനമെടുത്താലും ഞാൻ അതിനെ മാനിക്കുന്നു, ”

“ഞാൻ ഒരു സെലക്ടറോടു സംസാരിച്ചിട്ടില്ല. ഞാൻ എൻസിഎയിലേക്ക് പോകുന്നത് തുടരുന്നു. ഞാൻ അവിടെ എന്റെ സമയം ആസ്വദിക്കുന്നു, സൗകര്യങ്ങൾ മികച്ചതാണ്. എൻസിഎ എന്റെ കരിയർ രൂപപ്പെടുത്തി, അതിന് ഞാൻ നന്ദിയുള്ളവനാണ്. ധവാന്‍ പറഞ്ഞു. മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാന്‍ ഒരുങ്ങുകയാണ് ധവാന്‍.

Scroll to Top