സഞ്ചുവും ചഹലും ഇടം നേടില്ലാ. ഇന്ത്യയുടെ ലോകകപ്പ് സാധ്യത സ്ക്വാഡ്

india 2023 probable squad

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. 10 വേദികളിലായി 10 ടീമുകളാണ് ഏറ്റുമുട്ടുക. ടൂര്‍ണമെന്‍റിലെ ഫേഫറേറ്റ് ടീമുകളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയെ സംമ്പന്ധിച്ച് കാര്യങ്ങള്‍ അത്ര ശുഭകരമല്ലാ. ടീം കോമ്പിനേഷനും ഫിറ്റ്നെസും സംമ്പന്ധിച്ച് ധാരാളം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിനു തുടക്കം കുറിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിനെ നമ്മുക്ക് നോക്കാം.

rohit and gill opening

ഓപ്പണേഴ്സ്

ക്യാപ്റ്റനായ രോഹിത് ശര്‍മ്മക്കൊപ്പം ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. 2019 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമായിരുന്നു രോഹിത് ശര്‍മ്മ. അതോടൊപ്പം ഇന്ത്യന്‍ മണ്ണില്‍ മികച്ച റെക്കോഡുള്ള ഗില്‍ എത്തുന്നതോടെ ഓപ്പണിംഗ് അതി ശക്തമാവും.

മിഡില്‍ ഓഡര്‍

സൂപ്പര്‍ താരം വിരാട് കോഹ്ലിയാവും മൂന്നാം നമ്പറില്‍ എത്തുക. നാലാം നമ്പറാണ് ഇന്ത്യയുടെ തലവേദന. യുവരാജിനു ശേഷം ഇതുവരെ ഒരു താരത്തിനും നാലം നമ്പറില്‍ സ്ഥിര സാന്നിധ്യമാകാന്‍ കഴിഞ്ഞട്ടില്ലാ. പരിക്ക് ഭേദമായാല്‍ ശ്രേയസ്സ് അയ്യരാണ് നാലം നമ്പറില്‍ എത്തുക. താരത്തിനു ലോകകപ്പ് നഷ്ടമായാല്‍ സൂര്യകുമാര്‍ യാദവ് എത്തും.

വിക്കറ്റ് കീപ്പര്‍

റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ കെല്‍ രാഹുലാണ്. കെല്‍ രാഹുലും പരിക്കില്‍ നിന്നും ഭേദമാവുന്നതേയുള്ളു. അഞ്ചാം നമ്പറിലാണ് കെല്‍ രാഹുല്‍ എത്തുക. സ്റ്റാന്‍സ്ബൈ കീപ്പറായി ഇഷാന്‍ കിഷനാണ് അവസരം കിട്ടുക. സ്റ്റാന്‍ഡ്ബൈ ഓപ്പണറായി പരിഗണിക്കാം എന്നതും മലയാളി താരം സഞ്ചുവിനേക്കാള്‍ സാധ്യത നല്‍കുന്നുണ്ട്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
jadeja

ഓള്‍റൗണ്ടര്‍

ഹര്‍ദ്ദിക്ക് പാണ്ട്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

സ്പിന്നര്‍മാര്‍

കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. അക്സറിന്‍റെ ബാറ്റിംഗ് കഴിവ് ചഹലിനെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കും.

JASPRIT bUMRAH

പേസേഴ്സ്

അയര്‍ലണ്ട് പരമ്പരയിലൂടെയാണ് പരിക്കേറ്റ ജസ്പ്രീത് ബുംറ തിരിച്ച് എത്തുന്നത്. മുഹമ്മദ് സിറാജിനും ഷമിക്കും ഒപ്പം ഇന്ത്യന്‍ പേസ് മുന്നേറ്റം നയിക്കുക ബുംറയായിരിക്കും. ജസ്പ്രീത് ബുംറയുടെ ഫോം ഇന്ത്യന്‍ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് നിര്‍ണായകമാണ്. മീഡിയം പേസറായ ഷര്‍ദ്ദുല്‍ താക്കൂര്‍ നാലാം പേസറായി ഇടം നേടും.

2023 ലോകകപ്പ് സാധ്യത ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, സുര്യകുമാർ യാദവ്, ഇഷാൻ കിഷൻ

Scroll to Top