സൗത്താഫ്രിക്കക്ക് എതിരായ കേപ്ടൗൺ ടെസ്റ്റിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം ഇന്ത്യ ആഗ്രഹിക്കുന്നില്ല. നിർണായക മൂന്നാം ടെസ്റ്റിൽ ജയം നേടി പരമ്പര ഉറപ്പാക്കാനാണ് വിരാട് കോഹ്ലിയും സംഘവും ആഗ്രഹിക്കുന്നത് എങ്കിലും ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഒരിക്കൽ കൂടി ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നത്.
കേപ്ടൗണിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ചിട്ടും ടീം ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ നേടാൻ കഴിഞ്ഞത് വെറും 223 റൺസ് മാത്രമാണ്. രണ്ടാം ദിനം സൗത്താഫ്രിക്കയെ 210 റൺസിൽ വീഴ്ത്തിയ ഇന്ത്യൻ ടീമിന് 13 റൺസ് ലീഡാണ് കരസ്ഥമാക്കുവാൻ കഴിഞ്ഞത്.5 വിക്കറ്റുകളുമായി സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ തിളങ്ങിയപ്പോൾ ഷമി, ഉമേഷ് യാദവ് എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനവും ശ്രദ്ധേയമായി. ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയ ബുംറ ഇന്ത്യൻ ടീമിന് നിർണായക മുന്നറിയിപ്പ് കൂടി നൽകുകയാണ് ഇപ്പോൾ.
കേപ്ടൗണില്‍ ഇന്ത്യൻ ടീമിന് ഈ ഒരു ടെസ്റ്റ് വിജയിക്കണമെങ്കില്‍ രണ്ടാമത്തെ ഇന്നിങ്സ് ശേഷം എത്ര റണ്‍സാണ് സൗത്താഫ്രിക്കക്ക് നല്‍കേണ്ടത് എന്ന ചോദ്യത്തിന് അങ്ങനെയൊരു മാജിക്ക് നമ്പർ ഇല്ല എന്നാണ് ബുംറ നൽകിയ ഉത്തരം.
” എന്റെ അഭിപ്രായത്തിൽ ജയിക്കാൻ ഒരിക്കലും ഒരു മാജിക്ക് നമ്പർ ഇല്ല. ഇതാണ് ജയിക്കാനുള്ള മാജിക്ക് നമ്പർ എന്ന് പറയാൻ എന്റെ അരികിൽ ആ നമ്പർ ഇല്ല.ഞങ്ങൾ ഈ വിക്കറ്റിൽ മികച്ച പാർട്ണർഷിപ്പുകൾ തന്നെ സൃഷ്ടിക്കണം. ഇതൊരു ന്യൂബോൾ വിക്കറ്റ് കൂടിയാണ് “ബുംറ നിരീക്ഷിച്ചു.
“ഈ വിക്കറ്റിൽ പുതിയ ബോളിൽ ബാറ്റ് ചെയ്യുക പ്രയാസമാണ്. ന്യൂബോളിൽ സീം മൂവ്മെന്റ് ധാരാളം ലഭിക്കുന്നുണ്ട്. ഒപ്പം എക്സ്ട്രാ ബൗൺസും. കൂടാതെ പന്ത് പഴയതാവുന്നതോടെ ഈ മൂവ്‌മെന്റ് കുറയുകയും ചെയ്യും. ബാറ്റിങ് കുറച്ചു കൂടി എളുപ്പമായി മാറും.ഞങ്ങൾക്ക് രണ്ടാം ഇന്നിങ്സിൽ നിർണായകമായ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്.”
ബുംറ മത്സരശേഷം ഇന്നലെ പറഞ്ഞു. വിരാട് കോഹ്ലിക്ക് കീഴിൽ കളിക്കാൻ വളരെ സന്തോഷമാണ് എന്നും പറഞ്ഞ ബുംറ അദ്ദേഹം ബൗളിംഗ് നിരക്ക് വളരെ അധികം പ്രചോദനം നൽകാറുള്ള ക്യാപ്റ്റനാണെന്നും തുറന്ന് പറഞ്ഞു.