ഒന്നും അവസാനിച്ചട്ടില്ലാ. ഇനിയും ബാക്കിയുണ്ട്.

Ivan and kerala blasters scaled

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് തിരികെയെത്തി. ഒഡീഷ എഫ്‌. സി ക്കെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളത്തിന്‍റെ വിജയം. ആദ്യ പകുതിയില്‍ നിഷു കുമാര്‍, ഖബ്ര എന്നിവരാണ് സ്കോറര്‍മാര്‍.

മത്സരത്തിനു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കടുത്ത മത്സരങ്ങളെക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാന്‍ വുകമനോവിച്ച് മനസ്സ് തുറന്നു. ഓരോ ദിവസവം ഒരോ ടീമുകളാണ് പോയിന്‍റ് ടേബിളില്‍ മുന്നിലെത്തുന്നു. ഇത്രയും നാള്‍ മുന്നില്‍ മുംബൈ, പിന്നീട് ജംഷ്ദപൂര്‍, നാളെ കേരളാ ബ്ലാസ്റ്റേഴ്സ്. ഓരോ ദിവസവും പോയിന്‍റ് ടേബിളുകള്‍ മാറി മറിയുകയാണ്.

ലീഗിലെ കടുത്ത മത്സരങ്ങള്‍ ടൂര്‍ണമെന്‍റിനു നല്ലതാണ് എന്നാണ് ഹെഡ് കോച്ചിന്‍റെ അഭിപ്രായം. ടീം തകര്‍പ്പന്‍ പ്രകടനം തുടരുമ്പോഴും നാം എളിമയുള്ളവരും ശ്രദ്ധ കേന്ദ്രീകരിച്ചും ഏകാഗ്രതയുള്ളവരുമായി നിലകൊള്ളണം എന്നാണ് ഇവാന്‍റെ നിലപാട്.

20220112 205614

”ഞാൻ ആവർത്തിക്കട്ടെ, ഞങ്ങൾ എളിമയോടെയും ശ്രദ്ധയോടെയും ഏകാഗ്രതയോടെയും തുടരണം. കഴിഞ്ഞ സീസണില്‍ താഴെ നിന്നും രണ്ടാമതായാണ് ഈ ടീമിന്‍റെ വരവ്. നിങ്ങള്‍ വലിയ കാര്യങ്ങള്‍ എപ്പോഴും പറയരുത്. ഈ ലീഗ് കടുപ്പമാണ്. കുറേയധികം ടീമുകള്‍ ഒന്നാമത് എത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഒരോ മത്സരം വഴി നമ്മള്‍ തുടരണം. ഭാവി എന്ത് കൊണ്ടുവരും എന്ന് നമ്മുക്ക് നോക്കാം ” മത്സര ശേഷം ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് പറഞ്ഞു.

20220112 205610

” ഇപ്പോൾ, ഫലങ്ങളിൽ ഞങ്ങൾ സന്തുഷ്ടരാണ്. സീസണിന്റെ അവസാനത്തിൽ 17 പോയിന്റുമായി അവസാനിച്ച ഞങ്ങളുടെ കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ, ഞങ്ങൾക്ക് ഇപ്പോൾ തന്നെ 20 പോയിന്റുണ്ട്.  നമ്മുക്ക് തുടരണം. ഇനിയും ഒന്നും അവസാനിച്ചട്ടില്ലാ. ഇനിയും 9 മത്സരങ്ങള്‍ ബാക്കിയുണ്ട്. ” ഇവാന്‍ പറഞ്ഞു. വരും മത്സരങ്ങളില്‍ താരങ്ങളുടെ ആരോഗ്യവും, ഇനി കോവിഡ് കേസുകള്‍ ഉണ്ടാകില്ലാ എന്നും കേരളാ ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് പ്രത്യാശിച്ചു.

Scroll to Top