പൂജാരയുടെ വന്‍ മണ്ടത്തരം. ക്യാച്ചും നഷ്ടമാക്കി അഞ്ച് റണ്‍ പെനാല്‍റ്റിയും

Cheteshwar Pujara Drop India 5 Runs Penalty

ദക്ഷിണാഫ്രിക്കകെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 223നെതിരെ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ 209ന് പുറത്തായി.

സൗത്താഫ്രിക്കന്‍ ഇന്നിംഗ്സില്‍ ഇന്ത്യ 18 എക്സ്ട്രാസാണ് വഴങ്ങിയത്. അതില്‍ 5 റണ്‍സാണ് പെനാല്‍റ്റിയായാണ് ഇന്ത്യ വഴങ്ങിയത്. ശാര്‍ദ്ദൂല്‍ താക്കൂര്‍ എറിഞ്ഞ പന്തിലാണ് സംഭവം അരങ്ങേറിയത്. ബാവുമയുടെ എഡ്ജില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ പൂജാരക്കും – റിഷഭ് പന്തിനും ക്യാച്ച് നഷ്ടമാവുകയായിരുന്നു.

പക്ഷേ ക്യാച്ച് നഷ്ടമായതിനു ശേഷം ഗ്രൗണ്ടില്‍ വച്ച ഹെല്‍മറ്റില്‍ കൊള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അംപയര്‍ അഞ്ച് റണ്‍സ് പെനാല്‍റ്റിയായി സൗത്താഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ കൂട്ടിയത്

അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കീഗന്‍ പീറ്റേഴ്‌സണാണ് (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ വിരാട് കോലിയുടെ 79 റണ്‍സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Scroll to Top