ലോകക്രിക്കറ്റിലെ ഇതിഹാസ നായകനും സ്റ്റാർ ബാറ്റ്‌സ്മാനുമാണ് മുൻ ഇന്ത്യൻ താരവും പ്രശസ്ത വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിന്റെ ഭാഗമായി കളിക്കുന്നുണ്ട്. താരത്തിന്റെ ബാറ്റിങ് മികവിൽ ആശങ്ക ആരാധകരിൽ പലരും തുറന്ന് പറയാറുണ്ട് എങ്കിലും ഐപിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ധോണിയെന്നത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇന്ത്യൻ താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ വിശ്വസത ബാറ്റ്‌സ്മാനുമായ സൂര്യകുമാർ യാദവ് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച തന്റെ ഐപിൽ ടീമാണ് വളരെ ഏറെ വിവാദമായി മാറിയിരിക്കുന്നത്.
സൂര്യകുമാർ യാദവ് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഏറ്റവും ഇഷ്ട താരങ്ങളെ ഉൾപെടുത്തിയ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. മുംബൈ ടീമിലെ അടക്കമുള്ള താരങ്ങൾ ഉൾപ്പെട്ട പ്ലെയിങ് ഇലവനിൽ ധോണിയെ കൂടി ഉൾപെടുത്താൻ സൂര്യകുമാർ യാദവ് താല്പര്യം കാണിച്ചില്ല. ചെന്നൈ ടീമിനെ മൂന്ന് കിരീടങ്ങൾ നേടുവാൻ സഹായിച്ച നായകനെ താരം ഒഴിവാക്കിയത് പല ആരാധകർക്കും ഇതുവരെ ദഹിക്കാൻ കഴിഞ്ഞിട്ടില്ല.നിലവിൽ മുംബൈ ടീമിൽ കളിക്കുന്ന സൂര്യകുമാർ യാദവ് അടക്കം നാല് താരങ്ങൾ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടി. രോഹിത് ശർമ, ഹാർദിക് പാണ്ട്യ, ജസ്‌പ്രീത് ബുംറ എന്നിവരാണ് താരത്തിന്റെ ടീമിലെ മറ്റ് മുംബൈ ടീമിലെ കളിക്കാർ.
ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം ജോസ് ബട്ട്ലർ ഇറങ്ങുമ്പോൾ മൂന്നാം നമ്പർ സ്ഥാനം വിരാട് കോഹ്ലി ഉറപ്പിക്കുന്നു. നാലാമനായി സൂര്യകുമാർ കുമാർ യാദവ് എത്തുമ്പോൾ ഡിവില്ലേഴ്‌സ് ടീമിലിടം നേടി. റസ്സൽ ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ ഓൾ റൗണ്ടർമാർ. അഫ്‌ഘാൻ സ്പിന്നർ റാഷിദ് ഖാൻ സ്പിന്നർ റോളിൽ എത്തുമ്പോൾ ഷമി, ജസ്‌പ്രീത് ബുംറ എന്നിവരാണ് ഫാസ്റ്റ് ബൗളർമാർ . മുംബൈ ഇന്ത്യൻസ് ടീമിലെ ഓൾ റൗണ്ടർ കിറോൺ പൊള്ളാർഡിനും താരത്തിന്റെ ടീമിൽ സ്ഥാനം ലഭിച്ചില്ല എന്നതും കൗതുകമായി.