ഇന്ത്യൻ ടീമിന്റെ പ്ലാൻ എ വിജയത്തിലേക്ക് :സൂപ്പർ താരത്തിന് തൊഴിൽ വിസ ഉടൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വളരെ പ്രധാന ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുവാൻ പോകുന്നത്.5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യൻ ടീമിനും ഒപ്പം നായകൻ കോഹ്ലിക്കും ഏറെ സുപ്രധാനമാണ്. നിലവിൽ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചമ്പുൻഷിപ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റ് ലോകകപ്പ് കിരീടം സ്വപ്നം കാണുന്നുണ്ട്. രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ് ടൂർണമെന്റിന്റെ ഭാഗമായ ആദ്യ പരമ്പര ജയിക്കേണ്ടത് പ്രധാനമാണ്. ഇപ്പോൾ ഇന്ത്യൻ താരങ്ങളും ബിസിസിഐ അനുവദിച്ച ഇരുപത് ദിവസത്തെ അവധി ആഘോഷിക്കുകയാണ് എന്നാൽ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സർപ്രൈസ് നീക്കത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കൗണ്ടി മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്നെന്ന വാർത്തകൾ ക്രിക്കറ്റ്‌ ആരാധകരിൽ ചർച്ചയായി മാറിയിരിന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന് സോമർസെറ്റിന് എതിരായ കളിയിൽ സറേ ടീമിനായി കളിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അശ്വിൻ അനുകൂലമായി നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ ടീം മാനേജ്മെന്റ് അറിയിക്കുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ടെസ്റ്റ് പരമ്പരയിൽ തിളങ്ങുവാൻ അശ്വിന് കൗണ്ടി മത്സരം കളിക്കുന്നത് സഹായകമാകുമെന്നാണ് എല്ലാവരും കരുതുന്നത്.

അതേസമയം താരത്തിന്റെ കൗണ്ടിയിലെ മത്സരവുമായി ബന്ധപ്പെട്ട് അശ്വിനുള്ള തൊഴിൽ വിസ തയ്യാറായി വരുന്നതിൽ ചില കാലതാമസം അനുഭവപെടുന്നുണ്ട്. തൊഴിൽ വിസ താരത്തിന് ലഭിച്ചാൽ കൗണ്ടി ടീമിനോപ്പം ചേരുന്ന അശ്വിൻ ഒരു മത്സരത്തിന് ശേഷം തിരികെ ഇന്ത്യൻ ക്യാമ്പിൽ എത്തും. പരിക്ക് കാരണം ടീമിൽ നിന്നും പിന്മാറിയ ന്യൂസിലാൻഡ് പേസർ ജാമിസൺ പകരമാണ് അശ്വിൻ സറേ ടീമിൽ കളിക്കുന്നത്.