കോഹ്ലി അല്ല അവനാണ് മൂന്നാമത് വരിക :വീണ്ടും ഞെട്ടിച്ച് മഞ്ജരേക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളും ഒപ്പം ക്രിക്കറ്റ്‌ ലോകവും ആകാംക്ഷയോടെ വളരെ അധികം കാത്തിരിപ്പ് തുടരുന്നത് ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം ആരംഭിക്കാൻ വേണ്ടിയാണ്. യുവ താരങ്ങൾ പലരും വരാനിരിക്കുന്ന ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമായിട്ടാണ് പര്യടനത്തിലെ ടി :20, ഏകദിന പരമ്പരകളെ നിലവിൽ നോക്കി കാണുന്നത്. ടി :20 ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീം കളിക്കുന്ന അവസാന ടി :20 പരമ്പരയും ഇതാണ്. എന്നാൽ വളരെ അധികം ചർച്ചകൾ പുരോഗമിക്കുന്നത് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ആരൊക്കെ സ്ഥാനം കണ്ടെത്തുമെന്ന ചോദ്യത്തിലാണ്.ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ താരം സഞ്ജയ്‌ മഞ്ജരേക്കർ.

ടി :20 ലോകകപ്പ് ടീമിൽ ഇപ്പോഴും ചില സ്ഥാനങ്ങൾ താരങ്ങളുടെ പ്രകടനം അനുസരിച്ചാകും തീരുമാനിക്കുകയെന്ന് വ്യക്തമാക്കിയ മഞ്ജരേക്കർ ടീമിലെ മൂന്നാം നമ്പർ ബാറ്റിങ് പോസിഷൻ സൂര്യകുമാർ യാദവ് സ്വന്തമാക്കിയാൽ അത്ഭുതപെടുവാനില്ല എന്നും തുറന്ന് പറഞ്ഞു. നിലവിൽ മൂന്നാം നമ്പറിൽ കളിക്കുന്നത് നായകൻ കോഹ്ലിയാണ് ഏറ്റവും ഒടുവിൽ നടന്ന രണ്ട് ടി :20 ലോകകപ്പിലും ഇന്ത്യൻ ടീമിലെ ടോപ് സ്കോറർ പദവി മൂന്നാം നമ്പറിലെ സ്ഥിരതയാർന്ന പ്രകടനത്താൽ വിരാട് കോഹ്ലി കരസ്ഥമാക്കിയിരുന്നു.

“മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവ് വളരെ മികച്ച ഒരു ഓപ്ഷനാണ്. വിരാട് കോഹ്ലി ഓപ്പണിങ്ങിൽ തന്റെ ബാറ്റിങ് ആരംഭിക്കാൻ തീരുമാനിച്ചാൽ നമുക്ക് രോഹിത് :കോഹ്ലി ക്ലാസ്സിക്‌ ഓപ്പണിങ് സഖ്യത്തെയും സൂര്യകുമാർ യാദവിനെ മൂന്നാം നമ്പറിലും കാണാം.ഏതൊരു ബൗളിംഗ് നിരയെയും നേരിടാനുള്ള കരുത്ത് സൂര്യകുമാറിന് ഉണ്ട്. നല്ല പന്തുകളിൽ പോലും ബൗണ്ടറി നേടാനും സ്ട്രൈക്ക് റേറ്റ് ഉയർത്തി കളിക്കാനും അവനും കഴിയുമെന്നത് മൂന്നാം നമ്പർ പൊസിഷനിൽ അവനെ മികച്ച ഒരു ചോയിസായി മാറുന്നു “മഞ്ജരേക്കർ അഭിപ്രായം വ്യക്തമാക്കി.