കൈ കൊടുത്ത് എല്ലാവരും പിരിഞ്ഞു. അവസാന ബോള്‍ വീണ്ടും എറിയാന്‍ തിരികെ വിളിച്ച് അംപയര്‍മാര്‍

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ സിംബാബ്വെക്കെതിരെ ബംഗ്ലാദേശിനു 3 റണ്‍സ് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

നാടകീയ രംഗങ്ങൾക്കൊടുവിലാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ മൊസഡെക് ഹോസൈൻ എറിഞ്ഞ പന്തില്‍ റണ്‍സ് നേടാന്‍ മുസാരബനിയ്ക്ക് സാധിച്ചില്ല. വിജയം നേടിയെന്ന് കരുതി ബംഗ്ലാദേശ് താരങ്ങൾ സെലിബ്രേറ്റ് ചെയ്യുകയും ഇരുടീമിലെയും താരങ്ങൾ കൈകൊടുത്ത് കൊണ്ട് പിരിയുകയും ചെയ്തു.

ഇതിന് പിന്നാലെ അത് നോ ബോൾ എന്ന് അംപയര്‍മാര്‍ വിധിച്ചു. സ്റ്റംപിനു മുന്നില്‍ നിന്നും വിക്കറ്റ് കീപ്പര്‍ പന്ത് പിടിച്ചു എന്ന കാരണത്താലാണ് നോബോള്‍ വിധിച്ചത്.വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്റെ അമിതാവേശമാണ് ജയിച്ചിട്ട് തോല്‍ക്കേണ്ടുന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ചത്.

കളിക്കളത്തിൽ നിന്നും മടങ്ങിയ താരങ്ങൾ തിരികെ അവസാന ബോളിനായി എത്തി. നോ ബോളിൽ ഒരു റൺ ലഭിച്ചതിനൊപ്പം ഫ്രീ ഹിറ്റിൽ നാല് റൺസായിരുന്നു സിംബാബ്‌വെയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ വീണ്ടും റണ്‍സ് ചെയ്യുവാൻ സിംബാബ്‌വെ താരത്തിന് സാധിച്ചില്ല. ഇതോടെ നാടകീയതക്കൊടുവില്‍ ബംഗ്ലാദേശ് വിജയം നേടി.

Previous articleക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി സഞ്ചുവും കേരളവും ഇന്നിറങ്ങുന്നു. എതിരാളികള്‍ ശക്തര്‍
Next articleസൂര്യ കുമാർ യാദവ് പല പ്രമുഖമാർക്കിടയിലും ഒതുങ്ങി പോകുന്നു; ഗൗതം ഗംഭീർ