സൂര്യ കുമാർ യാദവ് പല പ്രമുഖമാർക്കിടയിലും ഒതുങ്ങി പോകുന്നു; ഗൗതം ഗംഭീർ

ഇത്തവണത്തെ ലോകകപ്പിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെതിരെയും ആദ്യ മത്സരത്തിൽ പാകിസ്താനെതിരെയുമായിരുന്നു ഇന്ത്യയുടെ വിജയം.


രണ്ടാം മത്സരത്തിൽ ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയും സുര്യ കുമാർ യാദവും ചേർന്ന് 95 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ വർഷം ഇത് നാലാം തവണയാണ് ഇരുവരും ചേർന്ന് 50 റൺസ്സിനു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. മത്സരത്തിൽ കോഹ്ലി 44 പന്തിൽ 62 റൺസും, സൂര്യ കുമാർ യാദവ് 25 പന്തിൽ 51 റൺസും നേടി. ഇപ്പോഴിതാ സൂര്യ കുമാർ യാദവിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

സൂര്യ കുമാർ യാദവ് ആണ് ഇന്ത്യൻ ടീമിലെ യഥാർത്ഥ ഹീറോ എന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെ നിഴലിൽ അവൻ ഒതുങ്ങി പോവുകയാണ്.ടീമിൽ തൻ്റേതായ സ്ഥാനമുള്ള താരമാണ് സൂര്യ. പക്ഷേ കോഹ്ലിയും രോഹിത്തും പോലെയുള്ള പ്രമുഖർക്കിടയിൽ ഒതുങ്ങി പോവുകയാണ്.ഒറ്റക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള താരമാണ് സൂര്യ.

264301 india squad sa series


ആദ്യ ആറോവറിൽ കിട്ടുന്ന ആനുകൂല്യം കിട്ടാതെ മികച്ച സ്ട്രൈക്ക് റേറ്റിൽ ആണ് അവൻ 1000 റൺസിന് അടുത്ത് അവൻ ഈ വർഷം എടുത്തിട്ടുള്ളത്.”- ഗംഭീർ പറഞ്ഞു. അതേ സമയം കോഹ്‌ലിയുടെ കൂടെ കളിക്കുന്നത് താൻ ഒരുപാട് ഇഷ്ടപെടുന്നുണ്ടെന്നും, ആസ്വദിക്കുന്നുണ്ടെന്നും സുര്യ കുമാർ യാദവ് പറഞ്ഞിരുന്നു. ഇന്ന് സൗത്ത് ആഫ്രിക്കക്ക് എതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം