വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 191 റണ്‍സാണ് നേടിയത്. 200 നു മുകളില്‍ റണ്‍സ് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷങ്ങളില്‍ വിന്‍ഡീസ് ബോളര്‍മാര്‍ മത്സരം തിരിച്ചു പിടിച്ചു. 44 റണ്‍സ് നേടിയ റിഷഭ് പന്താണ് ടോപ്പ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ 3 ഫോറുകള്‍ക്ക് പറഞ്ഞു വിട്ടാണ് തുടക്കമിട്ടത്. എന്നാല്‍ ഇരട്ട വിക്കറ്റുമായി ആവേശ് ഖാന്‍ ഇന്ത്യക്ക് മികച്ച തുടക്കം. പരമ്പരയില്‍ മോശം ഫോമിലായിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളസ് പൂരന്‍ രണ്ടും കല്‍പ്പിച്ചാണ് എത്തിയത്.
അഞ്ചാം ഓവര്‍ എറിയാന്‍ എത്തിയ ആക്ഷര്‍ പട്ടേലിനെ, നിക്കോളസ് പൂരന്‍ ഫോറാലൂടെയാണ് വരവേറ്റത്. പിന്നീടുള്ള 4 പന്തില്‍ 3 സിക്സാണ് നിക്കോളസ് പൂരന്‍ അടിച്ചത്. 22 റണ്‍സ് പിറന്ന ഓവറിലെ അവസാന പന്തില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ പുറത്തായത് ഇന്ത്യക്ക് ഭാഗ്യമായി.
അടുത്ത ഓവറില്‍ സ്ട്രൈക്ക് കിട്ടുവാനായി അതിവേഗ സിംഗിളിനായി ശ്രമിച്ചു. പന്ത് പോയതാകട്ടെ സഞ്ചു സാംസണിന്‍റെ കൈകളില്‍. റണ്‍ നേടാനുള്ള ശ്രമത്തിനിടെ കെയ്ല്‍ മയേഴ്സ് സ്റ്റെപ്പ് എടുത്തെങ്കിലും പിന്നീട് ഓടിയില്ലാ. അതേ സമയം പിഴവ് കൂടാതെ സഞ്ചു സാംസണ്‍ ഡൈവ് ചെയ്ത് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് എറിഞ്ഞു കൊടുത്തു. ഇതോടെ 22 റണ്‍സ് പിറന്ന ഓവറില്‍ നീര്‍ഭാഗ്യമായി നിക്കോളസ് പൂരന്‍ പുറത്തായി. 8 പന്തില്‍ 24 റണ്‍സാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ നേടിയത്.
പിച്ചിന് നടുവിൽ നിൽക്കുകയായിരുന്ന നിക്കോളാസ് പൂരന്‍ ഓടത്തതിനാല്‍ റിഷഭ് പന്ത് ബെയ്ല്‍സ് ഇളക്കിയിരുന്നില്ല. റിഷഭ് പന്തിൻ്റെ ഈ പ്രവൃത്തി ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രസിച്ചില്ല. പന്തിനരികിൽ എത്തിയ രോഹിത് ശർമ്മ താരത്തോട് റണ്ണൗട്ടാകുവാൻ ദേഷ്യത്തോടെ പറയുന്ന വീഡിയോ വൈറലായി.