കൂട്ടുകെട്ട് ഉയര്‍ത്താന്‍ വിന്‍ഡീസ് മറന്നു. പരമ്പര വിജയവുമായി ഇന്ത്യ

rishab and sanju

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അമേരിക്കയില്‍ നടന്ന നാലാം മത്സരത്തില്‍ 59 റണ്‍സിന്‍റെ വിജയമാണ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 132 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് ഇന്ത്യ (3-1) പരമ്പര സ്വന്തമാക്കിയത്. സ്കോര്‍ ഇന്ത്യ – 190/5 (20) വിന്‍ഡീസ് – 132/10(19.1) അവസാന മത്സരം ഞായറാഴ്ച്ച നടക്കും

വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനു ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയെ ഭീക്ഷണിപ്പെടുത്താന്‍ കഴിഞ്ഞില്ലാ. ഭുവനേശ്വര്‍ കുമാറിനെ 3 ബൗണ്ടറികള്‍ പായിച്ച് തുടങ്ങിയെങ്കിലും ആവേശ് ഖാന്‍റെ ഇരട്ട പ്രഹരം വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 8 പന്തില്‍ 24 റണ്‍സുമായി നിക്കോളസ് പൂരന്‍ കൗണ്ടര്‍ അറ്റാക്കിങ്ങിനു ശ്രമിച്ചെങ്കിലും റണ്ണൗട്ടായത് ഇന്ത്യക്ക് ഭാഗ്യമായി.

FB IMG 1659810878051

വിന്‍ഡീസ് ബാറ്റര്‍മാരില്‍ നിന്ന് ബൗണ്ടറികള്‍ ധാരാളം പിറന്നെങ്കിലും കൂട്ടുകെട്ടുകള്‍ ഉയര്‍ത്താനായില്ലാ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ ബോളര്‍മാര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇന്ത്യക്കായി ആവേശ് ഖാന്‍, ആക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകളും അര്‍ഷദീപ് സിങ്ങ് 3 വിക്കറ്റും വീഴ്ത്തി. 24 റണ്‍സ് വീതം നേടിയ നിക്കോളസ് പൂരനും പവലുമാണ് ടോപ്പ് സ്കോറര്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും – രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗില്‍ ഇരുവരും ചേര്‍ന്ന് 5ാം ഓവറില്‍ 50 റണ്‍സ് കടത്തിയിരുന്നു. അക്കീല്‍ ഹൊസൈന്‍റെ പന്തില്‍ രോഹിത്(16 പന്തില്‍ 33) ക്ലീന്‍ ബൗള്‍ഡായിതിനു തൊട്ടു പിന്നാലെ സൂര്യകുമാറിനെയും(14 പന്തില്‍ 24) ഇന്ത്യക്ക് നഷ്ടമായി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
343779

കൂടുതല്‍ നഷ്മില്ലാത്ത 100 കടത്തിയ ദീപക്ക് ഹൂഡ – റിഷഭ് സംഖ്യത്തെ പൊളിച്ചത് അല്‍സാരി ജോസഫായിരുന്നു. ദീപക്ക് ഹൂഡ 19 പന്തില്‍ 21 റണ്‍സാണ് നേടിയത്. പിന്നീട് സഞ്ചു സാംസണ്‍ എത്തിയതോടെ റിഷഭ് പന്ത് ടോപ്പ് ഗിയറാക്കി. 31 പന്തില്‍ 44 റണ്‍സ് നേടിയ പന്ത് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന 5 ഓവറില്‍ 45 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

343787

സഞ്ചുവിന് ടൈമിങ്ങ് കിട്ടാതെ വന്നപ്പോള്‍ ദിനേശ് കാര്‍ത്തികിനെ (6) മക്കോയി മടക്കി. അവസാന നിമിഷം 8 പന്തില്‍ 20 റണ്‍സുമായി ആക്ഷര്‍ പട്ടേല്‍ ഇന്ത്യയെ 190 കടത്തി. സഞ്ചു സാംസണ്‍ 23 പന്തില്‍ 2 ഫോറും 1 സിക്സുമായി 30 റണ്‍സ് നേടി. വിന്‍ഡീസിനായി മക്കോയി, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റ് നേടി.

Rohit Sharma as a full-time captain for India:

  • Beat New Zealand 3-0 in T20
  • Beat West Indies 3-0 in ODI
  • Beat West Indies 3-0 in T20
  • Beat Sri Lanka 3-0 in T20
  • Beat Sri Lanka 2-0 in Tests
  • Beat England 2-1 in T20
  • Beat England 2-1 in ODI
  • Beat West Indies 3-1* in T20
Scroll to Top