സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കണോ അതോ ഐപിഎൽ ടീമുകൾക്ക് വേണ്ടി കളിക്കണോ എന്ന് അവർക്ക് തീരുമാനിക്കാം, ആരെയും നിർബന്ധിക്കില്ലെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് സി. ഇ. ഓ

അടുത്തവർഷം ഇന്ത്യൻ പ്രീമിയർ ലീഗും, ന്യൂസിലാൻഡ്-പാക്കിസ്ഥാൻ പര്യടനവും ഒരേ ദിവസത്തിലൂടെയാണ് നടക്കുന്നത്. പാക്കിസ്ഥാൻ താരങ്ങൾ ആരും ഐപിഎൽ കളിക്കുന്നില്ലെങ്കിലും ന്യൂസിലാൻഡ് താരങ്ങളിൽ പല പ്രമുഖരും ഐപിഎല്ലിലെ ടീമുകളുടെ അഭിവാജ്യ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ താരങ്ങളുടെ തീരുമാനം അവരവരുടെ കയ്യിലേക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്.



ഈ വർഷം ഡിസംബറിൽ തുടങ്ങുന്ന പരമ്പര രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബറിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായി ന്യൂസിലാൻഡ് പാക്കിസ്ഥാനിൽ എത്തും. ടെസ്റ്റ് പരമ്പര കഴിഞ്ഞതിനുശേഷം ജനുവരിയിൽ ഏകദിനത്തിലെ മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇരു ടീമുകളും കളിക്കും. ആദ്യഘട്ടത്തിൽ കുഴപ്പങ്ങളൊന്നുമില്ലെങ്കിലും രണ്ടാം ഘട്ടം ആരംഭിക്കുമ്പോഴാണ് ഏപ്രിൽ മാസത്തിൽ ഐപിഎൽ തുടങ്ങുന്നത്.ഏപ്രിലിൽ 5, 20-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇരു ടീമുകൾക്കും തമ്മിൽ ഏറ്റുമുട്ടാനുള്ളത്.

images 51


കഴിഞ്ഞവർഷം പര്യടനത്തിനായി ന്യൂസിലാൻഡ് ടീം പാക്കിസ്ഥാനിൽ എത്തിയെങ്കിലും ആദ്യ മത്സരത്തിന് നിമിഷങ്ങൾക്ക് മുമ്പ് സുരക്ഷാകാരണങ്ങളെ തുടർന്ന് ന്യൂസിലാൻഡ് പരമ്പരയിൽ നിന്നും പിന്മാറി. ന്യൂസിലാൻഡ് പരമ്പരയിൽ നിന്ന് പിന്മാറിയതോടെ വലിയ നാണക്കേടാണ് പാക്കിസ്ഥാന് ആഗോളതലത്തിൽ ഈ വിഷയം ഉണ്ടാക്കിയത്.

തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ഈ വിഷയത്തിൽ ഇടപെട്ടെങ്കിലും ന്യൂസിലാൻഡ് പിന്നീട് പരമ്പര കളിക്കാൻ തയ്യാറായില്ല. പരമ്പരയിൽ നിന്നും വിട്ടുപോയതോടെ ന്യൂസിലാൻഡ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ടപരിഹാരം തുകയും നൽകി.

images 53


ഐപിഎല്ലിന്റെ സമയത്ത് പരമ്പര കളിക്കുന്നത് തീരുമാനമെടുക്കേണ്ടത് താരങ്ങളാണ് ക്രിക്കറ്റ് ബോർഡ് സി. ഇ.ഓ പറഞ്ഞത്. തീരുമാനങ്ങൾ എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും സിഇഒ പറഞ്ഞു.

“ഞങ്ങളുടെ ധാരണപ്രകാരം ഞങ്ങളുടെ പ്രധാന ടീം തന്നെ പാകിസ്ഥാനിലേക്ക് തിരിക്കും. പക്ഷേ ഇക്കാര്യത്തിൽ കളിക്കാരുമായോ അവരുടെ അസോസിയേഷനുമായോ ഞാൻ സംസാരിച്ചിട്ടില്ല. എന്നാൽ ഐ പി എല്ലിൽ കളിക്കാൻ അവരെ അനുവദിക്കും. ഐ പി എല്ലും പാകിസ്ഥാൻ പര്യടനവും തിരഞ്ഞെടുക്കാൻ അവർക്ക് സ്വാതന്ത്രമുണ്ട്.

Previous articleഇനിയും മോശം ഫോമിൽ ആണെങ്കിൽ ടീമിലെ സ്ഥാനം മറ്റാരെങ്കിലും കൊണ്ടുപോകും; പന്തിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം.
Next articleപലരും ധോണിയെ കണ്ടു പഠിക്കുന്നുണ്ടാകും ? എന്നാല്‍ തലയുടെ റോള്‍ മോഡല്‍ ആര് ? മറുപടി പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍