ഇനിയും മോശം ഫോമിൽ ആണെങ്കിൽ ടീമിലെ സ്ഥാനം മറ്റാരെങ്കിലും കൊണ്ടുപോകും; പന്തിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം.

images 56

ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാണ് റിഷബ് പന്ത്.ഫോമിൽ ആണെങ്കിലും അല്ലെങ്കിലും താരത്തിന് ടീമിൽ സ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്.സമീപ കാലത്ത് ഏറ്റവും മോശം ഫോമിലൂടെയാണ് താരം കടന്നു പോകുന്നതെങ്കിലും ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ലോകകപ്പ് ടീമിൽ പന്തിന് സ്ഥാനമുണ്ട്. മോശം ഫോമിലുള്ള താരത്തിന് ടീമിൽ സ്ഥാനം നൽകിയത് കടുത്ത വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.


ഇന്ത്യൻ ടീമിലെ മറ്റ് വിക്കറ്റ് കീറ്റർ ബാറ്റർമാർ എല്ലാവരും മികച്ച ഫോമിലാണ്. പന്തിന് പകരം സഞ്ജുവിനെ ഉൾപ്പെടുത്തണം എന്നായിരുന്നു ഒട്ടുമിക്ക പേരുടെയും അഭിപ്രായം. നിലവിൽ ഇന്ത്യൻ ഏകദിന ടീമിൻ്റെ ഭാഗമായ സഞ്ജു ദക്ഷിണാഫ്രിക്കെതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ സ്വന്തമാക്കിയപ്പോൾ മൂന്നു മത്സരങ്ങളിലും ബാറ്റിംഗിന് ഇറങ്ങിയ സഞ്ജുവിനെ പുറത്താക്കാൻ ഒരു ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കും സാധിച്ചില്ല.

images 57


ഇപ്പോൾ ഇതാ ഇന്ത്യൻ താരം പന്തിന് ഉപദേശവും മുന്നറിയിപ്പും നൽകിക്കൊണ്ട് രംഗത്തെത്തിയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയിൻ. ഇനിയും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ഏകദിന ടീമിലെ സ്ഥാനം മറ്റാരെങ്കിലും കൊണ്ടുപോകും എന്നാണ് പന്തിന് സ്റ്റെയിൻ നൽകിയ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കെതിരെ അർദ്ധസെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷന് ഇനി ടീമിൽ സ്ഥാനങ്ങൾ ലഭിക്കുമെന്നും സ്റ്റെയ്ൻ പറഞ്ഞു.

See also  സര്‍ഫറാസിനെ സ്വന്തമാക്കാന്‍ 3 ഫ്രാഞ്ചൈസികള്‍. ആര് സ്വന്തമാക്കും ?
images 58

“ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞാൻ ഇഷാൻ കിഷനൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവം കൊച്ചുകുട്ടികളെപ്പോലെയാണ്. അദ്ദേഹം ഒരു റോക്ക്സ്റ്റാറിനെപ്പോലെയാണ്. അതുകൊണ്ടുതന്നെ ജസ്റ്റിൻ ബീബർ എന്നാണു ഞങ്ങൾ കളിയാക്കി വിളിച്ചിരുന്നത്. ഇഷാന്റെ ശാരീരിക നില വച്ച് അദ്ഭുതകരമായ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആൻറിച് നോർട്യയുടെ പന്തിൽ അടിച്ച സിക്സുകൾ ചെറുതൊന്നുമല്ല. ടൈമിങ്ങും കരുത്തും കൃത്യമാണ്. അദ്ദേഹം മികച്ചൊരു താരമാണ്. മറ്റൊരാൾ തന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് ഋഷഭ് പന്ത് ആശങ്കപ്പെടണം.”- ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.

Scroll to Top