പലരും ധോണിയെ കണ്ടു പഠിക്കുന്നുണ്ടാകും ? എന്നാല്‍ തലയുടെ റോള്‍ മോഡല്‍ ആര് ? മറുപടി പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇപ്പോഴിതാ തന്‍റെ റോള്‍ മോഡല്‍ ആരെന്ന് പറയുകയാണ് മഹേന്ദ്ര സിങ്ങ് ധോണി. സൂപ്പര്‍ കിംഗ്സ് അക്കാദമി ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ധോണി

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം നിലവില്‍ ഐപിഎല്‍ മാത്രമാണ് കളിക്കുന്നത്. നിരവധി ആരാധകരാണ് ധോണിക്കുള്ളത്. അതുപോലെ തന്നെ ധോണിയെ മാതൃകയാക്കിയട്ടുള്ളവരും ഏറെയാണ്.

ഇപ്പോഴിതാ തന്‍റെ റോള്‍ മോഡല്‍ ആരെന്ന് പറയുകയാണ് മഹേന്ദ്ര സിങ്ങ് ധോണി. സൂപ്പര്‍ കിംഗ്സ് അക്കാദമി ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ധോണി. ഈ വീഡിയോ ചെന്നൈ സൂപ്പര്‍ കിംഗ്സ് പങ്കുവച്ചു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.

ക്രിക്കറ്റ് റോൾ മോഡൽ എന്ന നിലയിൽ എപ്പോഴും സച്ചിൻ ടെണ്ടുൽക്കറാണെന്ന് അദ്ദേഹം പറഞ്ഞു. ” ഞാനും നിങ്ങളെ പോലെ തന്നെ ആയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ കളിക്കുന്നത് കണ്ടിട്ട് എനിക്ക് അദ്ദേഹത്തെ പോലെ കളിക്കണമെന്ന് എപ്പോഴും തോന്നി. പിന്നീട്, എനിക്ക് കളിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി, പക്ഷേ ഉള്ളിൽ അദ്ദേഹത്തെപ്പോലെ കളിക്കാൻ ആഗ്രഹിച്ചു. ” ധോണി പറഞ്ഞു

മറുപടി കേട്ട് ജനക്കൂട്ടം കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. വീഡിയോയില്‍ ധോണിയോട് സ്കൂളില്‍ ഇഷ്ടപ്പെട്ട വിഷയവും ചോദിക്കുന്നുണ്ട് “സ്‌പോർട്‌സിന് ഒരു വിഷയമായി എടുക്കാമോ?” എന്ന് അദ്ദേഹം മറുപടി നൽകി, അത് കേട്ട് അവിടെ ഉണ്ടായിരുന്നവര്‍ പൊട്ടിച്ചിരിച്ചു.