നാണംകെട്ട് ബംഗ്ലാദേശ് :ജയിച്ചുകയറി ന്യൂസിലാൻഡ്

Bangladesh vs New Zealand

ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീമിന്റെ ജയങ്ങളുടെ തുടർച്ചക്ക് ഒടുവിൽ വിരാമം.ബംഗ്ലാദേശ് ടീമിന്റെ ന്യൂസിലാൻഡിനെതിരായ ടി :20 പരമ്പരയിലെ മൂന്നാം ടി :20യിലാണ് 52 റൺസിന്റെ ജയവുമായി കിവീസ് ടീം വിജയവഴിയിൽ തിരികെ എത്തിയത്. നേരത്തെ രണ്ട് ടി :20യിലും തോൽവി വഴങ്ങിയ കിവീസ് ടീമിന് ഇന്നത്തെ ജയം മറ്റൊരു ആശ്വാസമായി മാറി. 5 ടി :20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ നാലാം ടി :20 സെപ്റ്റംബർ എട്ടിനാണ്‌. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് ടീം 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന സ്കോറിൽ എത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പക്ഷേ ബംഗ്ലാദേശ് ടീമിന് 19.4 ഓവറിൽ വെറും 76 റൺസാണ് നേടുവാനായി സാധിച്ചത്. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ കിവീസ് ബൗളർമാരുടെ കൂടി മികവിലാണ് ജയം കരസ്ഥമാക്കിയത്

Mustafizur

കിവീസ് ടീമിനെതിരെ കഴിഞ്ഞ ടി :20യിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ ബംഗ്ലാദേശ് ടീമിലെ ബാറ്റ്‌സ്മാന്മാർക്ക്‌ പക്ഷേ റൺസുകൾ നേടുവാൻ കഴിഞ്ഞില്ല.മൂന്ന് താരങ്ങൾ മാത്രമാണ് ബംഗ്ലാദേശ് ടീമിൽ രണ്ടക്ക സ്കോർ കടന്നത്.ഓപ്പണർമാരായ നയീം 13 റൺസും ലിട്ടൻ ദാസ് 15 റൺസ് നേടി എങ്കിലും പിന്നീട് വന്നവരെല്ലാം പക്ഷേ അതിവേഗം പുറത്തായി.37 പന്തിൽ നിന്നും 20 റൺസ് അടിച്ച മുഷ്‌ഫിക്കർ റഹീം പുറത്താവാതെ നിന്നെങ്കിലും അത് ജയിക്കാൻ പര്യാപ്തമായിരുന്നില്ല.കിവീസ് ടീമിനായി സീനിയർ സ്പിന്നാർ അജാസ് പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. താരം നാല് ഓവറിൽ വെറും 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് ആദ്യമേ ആരംഭിച്ച ന്യൂസിലാൻഡ് ടീമിന് പക്ഷേ ലഭിച്ച മികച്ച തുടക്കം വിനിയോഗിക്കാൻ കഴിഞ്ഞില്ല.ഫിൻ അല്ലൻ (15),വിൽ യങ് (20), രച്ചിൻ രവീന്ദ്ര (20)എന്നിവർ തിളങ്ങി എങ്കിലും അവസാന ഓവറുകളിൽ ഹെന്രി നിക്കോളാസ് കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മികച്ച സ്കോറിൽ എത്തിച്ചത്. താരം 29 പന്തിൽ നിന്നും 36 റൺസ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്

Scroll to Top