ന്യൂസിലന്‍റ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ ബുധനാഴ്ച്ച ഇന്ത്യന്‍ സമയം രാവിലെ 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരം വിജയിച്ച ന്യൂസിലന്‍റ് പരമ്പരയില്‍ മുന്നിലാണ്. രണ്ടാം മത്സരം മഴ കാരണം പൂര്‍ത്തിയാക്കതെ ഉപേക്ഷിച്ചിരുന്നു.
മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ലാ. രണ്ടാം ഏകദിനത്തില്‍ സഞ്ചുവിന് പകരം ദീപക്ക് ഹൂഡയേയും താക്കൂറിനു പകരം ദീപക്ക് ചഹറിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
സഞ്ജു സാംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നുമൊഴിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന് റിഷഭ് പന്തിന്റെ സാന്നിധ്യമാണെങ്കില്‍ മറ്റൊന്ന് ടീം കോമ്പിനേഷനാണ്.
പക്ഷെ സമീപകാലത്തെ മികച്ച ഇന്നിങ്‌സുകള്‍ കണക്കിലെടുക്കുമ്പോള്‍ സഞ്ജുവിനോടു ചെയ്യുന്നത് തീര്‍ച്ചയായും അനീതി തന്നെയാണെന്നു നിസംശയം പറയാം.
മത്സരം തത്സമയം ആമസോണ്‍ പ്രൈമിലും ഡിഡി സ്പോര്‍ട്ട്സിലും തത്സമയം കാണാം
സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.