ഫുട്ബോൾ ലോകത്തിൻ്റെ മനം കീഴടക്കി മനോഹര ഗോളടിച്ച് അബൂബക്കർ.

IMG 20221128 WA0003 1

ഇന്നായിരുന്നു ലോകകപ്പിലെ കാമറൂൺ- സെർബിയ പോരാട്ടം. ശക്തമായ മത്സരത്തിൽ ഇരു ടീമുകളും 3 ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് കാമറൂണിൻ്റെ വിൻസെൻ്റ് അബൂബക്കർ നേടിയ ഗോളാണ്.

ടീമിന് വിലപ്പെട്ട സമനില ഗോൾ നേടി കൊടുത്തതിന് കൂടെ ആ ഗോളിൻ്റെ മനോഹാരിതയാണ് ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കിയത്. മത്സരത്തിലെ 63ആം മിനിറ്റിലാണ് ഈ ഗോൾ പിറന്നത്. കാസ്റ്റല്ലോ നൽകിയ പന്ത് പ്രതിരോധനിരതാരത്തെ വെട്ടിമാറ്റി ഗോളിക്കു മുകളിലൂടെ ചിപ്പ് ചെയ്താണ് അബൂബക്കർ വലയിലേക്ക് ഇറക്കിയത്. എതിരാളികളായ സെർബിയൻ ആരാധകരുടെ കയ്യടി പോലും ആ ഗോളിന് അബൂബക്കർ നേടി.

IMG 20221128 WA0003


ആദ്യ മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടതിനാൽ ഇന്നത്തെ ജയം അനിവാര്യമായിരുന്നു. കാമറൂണിന് വേണ്ടി ജീൻ ചാൾസ് കാസ്റ്റല്ലോ, വിൻസൻ്റ് അബൂബക്കർ, എറിക് മാക്സിമ് ചൗപോ മോട്ടിംഗ് എന്നിവർ ഗോൾ നേടി. സെർബിയക്ക് വേണ്ടി സ്ട്രഹിഞ്ഞ പാവലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവർ വലകുലുക്കി.

ഇരു ടീമുകളും ഓരോ പോയിന്റ് വീതമായി ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇന്ന് നടക്കുന്ന ബ്രസീൽ സ്വിറ്റ്സർലാൻഡ് മത്സരമാണ് ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം. ആദ്യ മത്സരം വിജയിച്ച ഇരു ടീമുകൾക്കും മൂന്ന് പോയിൻ്റ് ആണ് ഉള്ളത്.

See also  വിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.
Scroll to Top