അടുത്ത സീസണില്‍ പുതിയ മാറ്റങ്ങളുമായാണ് ഐപിഎല്‍ എത്തുന്നത്. പുതിയ രണ്ട് ടീമുകളും അതിനൊപ്പം മെഗാ ലേലവുമാണ് ബിസിസിഐ പ്ലാന്‍ ചെയ്തിരിക്കുന്നത്. പുതിയ രണ്ട് ടീമുകള്‍ എത്തുന്നതോടെ ഫ്രാഞ്ചൈസികളുടെ എണ്ണം പത്തായി ഉയരും. ലേലത്തിനു മുന്നോടിയായി പുതിയ രണ്ട് ടീമുകള്‍ക്ക് നിശ്ചിത താരങ്ങളെ നേരത്തെ തന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും എന്നാണ് സൂചനകള്‍.
താരങ്ങളുടെ തുകയെ സംമ്പന്ധിച്ചുള്ള കാര്യങ്ങള്‍ താരവും ഫ്രാഞ്ചൈസികളും ചേര്‍ന്ന് തമ്മില്‍ തീരുമാനമാക്കാം. നിലവിലുള്ള ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിയതിനു ശേഷം വരുന്നവരെ മാത്രമാണ് പുതിയ രണ്ട് ടീമുകള്‍ക്ക് സ്വന്തമാക്കാന്‍ കഴിയൂ. എത്ര താരങ്ങളെ സ്വന്തമാക്കാന്‍ കഴിയും എന്ന് ഇതുവരെ തീരുമാനമെടുത്തട്ടില്ലാ. പഴയ ടീമുകള്‍ക്ക് എത്ര താരങ്ങളെ നിലനിര്‍ത്താന്‍ കഴിയും എന്നതനുസരിച്ചാണ് തീരുമാനം കൈകൊള്ളുക.
ടീമുകള്‍ക്ക് നാല് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയും എന്നാണ് പ്രതീഷിക്കുന്നത്. പരമാവധി മൂന്നു താരങ്ങള്‍ അല്ലെങ്കില്‍ പരമാവധി രണ്ട് വിദേശ താരങ്ങള്‍ വരുന്ന രീതിയില്‍ മാത്രമായിരിക്കും ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയുക. നാല് താരങ്ങളെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ റൈട് ടു മാച്ച് കാര്‍ഡ് (പഴയ താരങ്ങളെ മറ്റ് ടീമുകള്‍ ലേലത്തില്‍ വിളിച്ചാല്‍ സ്വന്തമാക്കാന്‍ കഴിയുന്ന സംവിധാനം ) ഉണ്ടാവാന്‍ സാധ്യത ഇല്ലാ.
പുതിയ ടീമുകളെ പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഇതിനെ സംമ്പന്ധിച്ച അന്തിമ തീരുമാനം എടുക്കുക. അതേ സമയം പുതിയ ടീമുകളെ തിരഞ്ഞെടുക്കാനുള്ള ടെന്‍ഡര്‍ ഒക്ടോബര്‍ 20 വരെ നീട്ടി.