വിക്കറ്റ് വീഴ്ത്താത്ത ബൗളർ എന്തിനാണ് ടീമിൽ : വിമര്‍ശനവുമായി മഞ്ജരേക്കർ

PicsArt 10 14 05.50.53 scaled

ക്രിക്കറ്റ്‌ ആരാധകർകിടയയിൽ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഏറ്റവും അധികം ചർച്ചകൾ നടക്കുന്നത് ഐപിൽ പതിനാലാം സീസണിനെ കുറിച്ചാണ്. ഏറെ ആവേശകരമായ മത്സരങ്ങൾ വളരെ നിർണായകമായ ഫൈനലിന് മുൻപായി നടന്നപ്പോൾ നാളെ ആരംഭിക്കുന്നതായ ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് മത്സരത്തിൽ ആര് ജയിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. സീസണിൽ ഉടനീളം തുടർ ജയങ്ങളുമായി തിളങ്ങിയ ചെന്നൈ ടീമും യൂഎഇയിലെ ലീഗിൽ ഏറെ ഗംഭീര മികവ് പുറത്തെടുത്ത കൊൽക്കത്ത ടീമും ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്നലെ നടന്ന കൊൽക്കത്തയും ഒപ്പം ഡൽഹി ക്യാപിറ്റൽസ് ടീമും തമ്മിലുള്ള ക്വാളിഫയർ പോരാട്ടം ആരാധകർ മറക്കില്ല.അവസാന ഓവർ വരെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പക്ഷേ അവസാനത്തെ ഓവറിൽ സൂപ്പർ സിക്സ് നേടിയ രാഹുൽ ത്രിപാഠിയാണ് കൊൽക്കത്ത ടീമിനെ ജയിപ്പിച്ചത്.

അതേസമയം ഇന്നലത്തെ തോൽവിക്ക് പിന്നാലെ ഡൽഹി ടീമിനും ക്യാപ്റ്റനായ റിഷാബ് പന്തിനും എതിരെ അതിരൂക്ഷ വിമർശനമാണ് ക്രിക്കറ്റ്‌ ലോകത്ത് നിന്നും മുൻ താരങ്ങളിൽ നിന്നും ഉയരുന്നത്. ഡൽഹിയുടെ തോൽവിക്കുള്ള പ്രധാന കാരണം ക്യാപ്റ്റൻ റിഷാബ് പന്തിന്റെ മോശം ക്യാപ്റ്റൻസിയാണെന്നും ചില മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നു. ഇന്നലെ മത്സരത്തിൽ അവസാനത്തെ ഓവർ എറിഞ്ഞ സ്പിന്നർ അശ്വിനെ കുറിച്ചാണ് മുൻ താരം മഞ്ജരേക്കർ തന്റെ വിമർശനം ഉന്നയിക്കുന്നത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

” അശ്വിനെക്കുറിച്ച് എല്ലാവരും വളരെയധികം സംസാരിക്കുന്നുണ്ട്. പക്ഷേ, ഒരു ട്വന്റി20 ടീമിൽ അശ്വിൻ അവിഭാജ്യ ഘടകമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പെട്ടെന്നൊരു ദിവസം അശ്വിൻ ശൈലി മാറ്റുമെന്നും കരുതാനാകില്ല. കാരണം കഴിഞ്ഞ 5–7 വർഷമായി അശ്വിൻ ഇങ്ങനെ തന്നെയാണ് ബോള്‍ ചെയ്യുന്നത് ” മഞ്ജരേക്കര്‍ പറഞ്ഞു.

“അശ്വിനെ എന്തിനാണ് ഇങ്ങനെ ടി :20 ടീമിൽ ഉൾപെടുത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏത് ടീമും അശ്വിനെ ആഗ്രഹിക്കും. എന്നാൽ ടി :20 ഫോർമാറ്റിൽ അടക്കം ഇങ്ങനെ തന്നെയാണ് അശ്വിന്റെ ബൗളിംഗ് ശൈലി. ഒരിക്കലും അശ്വിൻ ശൈലി മാറ്റില്ല എന്ന് ഞാൻ കരുതുന്നു . സ്പിന്നർമാരെ അനുകൂലിക്കുന്ന പിച്ചിൽ പോലും ഞാൻ അശ്വിനെ ഉൾപെടുത്തില്ല. വിക്കറ്റെടുക്കുന്നതിൽ മിടുക്കരായ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങിയവരെയാകും ഞാന്‍ തിരഞ്ഞെടുക്കുക

നേരത്തെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് സ്‌ക്വാഡിലേക്ക് അശ്വിനെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി സെലക്ട് ചെയ്‍തത് വളരെ ഏറെ ചർച്ചയായി മാറി കഴിഞ്ഞിരുന്നു. സീസണിൽ അശ്വിൻ ഡൽഹിക്കായി കളിച്ച 13 മത്സരങ്ങളിൽ നിന്നും അശ്വിൻ വെറും 7 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്

Scroll to Top