ഇതുവരെ നിങ്ങൾ രക്ഷപെട്ടു :ഫൈനലിൽ വീഴുമെന്ന് സ്‌റ്റെയ്‌ൻ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം ഇപ്പോൾ കാത്തിരിപ്പ് തുടരുന്നത് നാളെ ആരംഭിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ഫൈനലിനായിട്ടാണ്. ബാറ്റിങ്, ബൗളിംഗ് അടക്കം സമസ്‌ത മേഖലകളിലും മുന്നിൽ നിൽക്കുന്ന ഇരു ടീമുകളും നിർണായക പോരാട്ടത്തിൽ നാളെ പോരാടുവാനായി എത്തുമ്പോൾ ശക്തരായ ക്യാപ്റ്റൻമാരുടെ പോരാട്ടം കൂടിയാണ് നടക്കുന്നത്. തങ്ങളുടെ ദിനത്തിൽ ഏതൊരു മത്സരവും തന്നെ ജയിക്കാൻ സാധ്യതയുള്ള താരങ്ങൾ തന്നെയാണ് ഇരു ടീമുകളുടെയും ബലം. കൂടാതെ നിർണായക മത്സരത്തിന് തൊട്ട് മുൻപ് ഇരു ടീമിലും പരിക്കിന്റെ ആശങ്ക ഇല്ലെന്നത് പ്രധാന ഘടകമാണ്. എന്നാൽ നാളത്തെ മത്സരത്തിൽ ആരാകും ജയം നേടുകയെനുള്ള പ്രവചനവും ചില മുൻ താരങ്ങൾ അടക്കമിപ്പോൾ വിശദമാക്കി കഴിഞ്ഞു.

അതേസമയം ഫൈനലിൽ ആർക്കാകും ഏറെ മുൻ‌തൂക്കം നേടുകയെന്നുള്ള മുൻ സൗത്താഫ്രിക്കൻ താരവും, ബാംഗ്ലൂർ ടീം പേസറുമായ ഡെയ്ൽ സ്‌റ്റെയ്‌നിന്റെ വാക്കുകൾ ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകം.ഈ ടൂർണമെന്റിലെ ഏറ്റവും ഭാഗ്യമുള്ള ടീമാണ് കൊൽക്കത്ത എന്നും പറഞ്ഞ സ്‌റ്റെയ്‌ൻ. എലിമിനേറ്ററിലും ഇന്നലെ നടന്ന മത്സരത്തിലും ഭാഗ്യത്തിൽ ജയിച്ച ടീമാണ് കൊൽക്കത്ത എന്നും പറഞ്ഞ അദ്ദേഹം ചെന്നൈയുടെ ഈ ഒരു മികച്ച ടീം കിരീടം നേടുമെന്ന് അഭിപ്രായം പറയുന്നു. ഭാഗ്യത്തിന്റെ കൂടി ഒരു വലിയ സഹായം ലഭിച്ച കൊൽക്കത്ത ടീമിന് യഥാർത്ഥ പണി കിട്ടാൻ പോകുന്നത് നാളെ ചെന്നൈ ടീമിനോടുള്ള കളിയിൽ തന്നെയാണ് എന്നും സ്‌റ്റെയ്‌ൻ തുറന്ന് പറഞ്ഞു

“ഭാഗ്യം തുണച്ച ഒരു ടീമാണ് കൊൽക്കത്ത എന്ന് ചൂണ്ടികാണിക്കുവാൻ എനിക്ക് ഒരു മടിയുമില്ല. ചെന്നൈ അവരുടെ മികവ് നമുക്ക് അറിയാം. പക്ഷേ കൊൽക്കത്ത ടീം ഏറെ വെല്ലുവിളികൾ നാളത്തെ ഈ പ്രധാന ഫൈനലിൽ നേരിടും. മോർഗൻ, കാർത്തിക് എന്നിവരുടെ വളരെ മോശം ഫോം അവർക്ക് ഇതുവരെ പ്രശ്നമായി മാറിയിട്ടില്ല. എന്നാൽ ഫൈനലിൽ ചെന്നൈക്ക് മുൻപിൽ കൊൽക്കത്ത വീഴും “ഡെയ്ൽ സ്‌റ്റെയ്‌ൻ പറഞ്ഞു.