ചേതൻ ശർമ്മയുടെ കീഴിൽ പുതിയ സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലായിരുന്നു നിയോഗിച്ചത്. പുതിയ സെലക്ഷൻ കമ്മിറ്റിയുടെ യോഗം ചേരാൻ ഒരുങ്ങുകയാണ്. എന്നാൽ എല്ലാവരുടെയും കണ്ണുകൾ പോകുന്നത് വിരാട് കോഹ്ലിയുടെയും ശർമയുടെയും കാര്യത്തിലാണ്. ഇതുവരെയും ഇന്ത്യയുടെ 3 ഫോർമാറ്റുകളിലും ഇരുവരും നിറസാന്നിധ്യമായിരുന്നു.
എന്നാൽ ശ്രീലങ്കക്കെതിരായ കഴിഞ്ഞ 20-20 പരമ്പരയിൽ നിന്നും സീനിയർ താരങ്ങളെ ഒഴിവാക്കിയിരുന്നു.
കൂടുതൽ യുവതാരങ്ങളെ ആയിരുന്നു ഹർദിക് പാണ്ഡ്യക്ക് കീഴിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നിയോഗിച്ചത്. അതുകൊണ്ടു തന്നെ ഇനി സീനിയർ താരങ്ങൾ കുട്ടി ക്രിക്കറ്റിൽ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ആദ്യ ചുമതല ന്യൂസിലാൻഡിനെതിരായ 20-20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക എന്നതാണ്.
ഈ യോഗത്തിൽ ആയിരിക്കും കോഹ്ലി, രോഹിത് എന്നിവർ ഉൾപ്പെട്ട സീനിയർ താരങ്ങളുടെ 20-20 ടീമിലെ ഭാവി കാര്യം തീരുമാനിക്കുക. 2024ൽ നടക്കുന്ന ലോകകപ്പ് മുന്നിൽ കണ്ട് രോഹിത്തിനെയും കോഹ്ലിയെയും ഒഴിവാക്കി യുവതാരങ്ങളെ കൂടുതൽ ടീമിൽ ഉൾപ്പെടുത്തുന്ന പദ്ധതികളാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. പുതിയ സെലക്ടർമാർ ഇവരുടെ കാര്യത്തിൽ മാത്രമല്ല, അശ്വിൻ,ഭുവനേശ്വർ കുമാർ,മുഹമ്മദ് ഷമി എന്നീ താരങ്ങളുടെ കാര്യത്തിലും നിർണായ തീരുമാനമെടുക്കേണ്ടതുണ്ട്.
20-20 ടീമിൽ നിന്നും ഒഴിവാക്കിയാലും ഇരുവരും ഏകദിന ടീമിൽ തുടരും.നിലവിൽ ശ്രിലങ്കക്ക് എതിരായ ഏകദിന ടീമിൽ കോഹ്ലിയും രോഹിത്തും ഉണ്ട്. ന്യൂസിലാൻഡ്ന് എതിരായ ഏകദിന പരമ്പരയിലും ഇരുവരും ഉണ്ടാകും.ഈ വർഷം ഇന്ത്യയിൽ വച്ച് ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ഇന്ത്യക്ക് കൂടുതലായും കളിക്കാനുള്ളത് ഏകദിന മത്സരങ്ങളാണ്.