ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020, 2021 പതിപ്പുകളിലെ മികച്ച പ്രകടനത്തിനെ തുടര്‍ന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ ടി20 ലോകകപ്പിനായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പാകിസ്ഥാൻ, ന്യൂസിലൻഡ്, സ്കോട്ട്ലൻഡ് എന്നിവർക്കെതിരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലും നേടാന്‍ വരുണിന് കഴിഞ്ഞില്ലാ. യുസ്വേന്ദ്ര ചാഹലിനെപ്പോലുള്ളവരെ പിന്തള്ളിയായിരുന്നു വരുണ്‍ ചക്രവര്‍ത്തിക്ക് അവസരം ലഭിച്ചിരുന്നത്.
ലോകകപ്പിനു ശേഷം, അദ്ദേഹത്തിനെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചട്ടില്ല, എന്നാൽ തമിഴ്‌നാട് താര ഇന്ത്യയ്‌ക്കായി കളിക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും പഞ്ചാബ് കിംഗ്‌സിനും വേണ്ടി വരുൺ ഐപിഎല്ലിൽ 42 ടി20 കളിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹം തന്റെ സംസ്ഥാന ടീമായ തമിഴ്‌നാടിനായി ഒരു ആഭ്യന്തര ടി20 മത്സരം പോലും കളിച്ചിട്ടില്ല.
സയ്യിദ് മുഷ്താഖ് അലി മത്സരങ്ങൾക്കായി വരുണ്‍ ചക്രവര്‍ത്തിയെ തിരഞ്ഞെടുത്തട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് തിരികെ വരാൻ അത് പരമാവധി പ്രയോജനപ്പെടുത്താൻ കാത്തിരിക്കുകയാണ്.
“സയ്യിദ് മുഷ്താഖ് അലി ട്രോഫി എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വേദിയാണ്. വീണ്ടും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞാന്‍ നന്നായി കഠിനധ്വാനം ചെയ്തിട്ടുണ്ട്. ദൈവം കൃപയുണ്ടെങ്കിൽ എനിക്ക് വീണ്ടും അവസരം ലഭിക്കുമെന്ന് നോക്കാം. അടുത്ത ഐപിഎല്ലിലും SMAT ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എനിക്കറിയാം. ഈ രണ്ട് ടൂർണമെന്റുകളിലും ഞാൻ നന്നായി കളിക്കുകയാണെങ്കിൽ, എനിക്ക് വീണ്ടും അവസരം ലഭിക്കും,” വരുൺ ചക്രവര്‍ത്തി പറഞ്ഞു
വരാനിരിക്കുന്ന വർഷത്തിലെ തന്റെ പ്ലാനുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു, “ശാരീരികമായും മാനസികമായും ഒരു മികച്ച കളിക്കാരനെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഞാൻ തീർച്ചയായും എന്റെ രാജ്യത്തിനായി കളിക്കാൻ കാത്തിരിക്കുകയാണ്. ഞാൻ തീർച്ചയായും ഒരു നല്ല തിരിച്ചുവരവ് നടത്തും.” ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിചേര്‍ത്തു.