ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ സഞ്ചുവിന്‍റെ കളി ശൈലിക്ക് യോജിച്ചത് – നിര്‍ദ്ദേശവുമായി മുന്‍ പാക്ക് താരം

rishab and sanju

2022ലെ ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജു സാംസണെ മറികടന്ന് ഋഷഭ് പന്തിനെ തിരഞ്ഞെടുത്തത് തെറ്റായ നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് ഡാനിഷ് കനേരിയ അടുത്തിടെ പ്രസ്താവിച്ചിരുന്നു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ടീമിലെ മുതിർന്ന അംഗങ്ങളുമായുള്ള സൗഹൃദം കാരണമാണ് പന്തിന് ടീമില്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിഷഭ് പന്തിന്‍റെ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത്, അദ്ദേഹം ഓട്ടോമാറ്റിക്ക് ചോയിസ് ആകരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഓസ്‌ട്രേലിയൻ പിച്ചുകളിൽ സഞ്ചു സാംസൺ വിജയിക്കുമെന്നതിനാൽ ഇന്ത്യക്ക് മികച്ച ഓപ്ഷനായിരിക്കുമെന്ന് കനേരിയ കണക്കുകൂട്ടി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വിശദീകരിച്ചത് ഇങ്ങനെ

“ഇന്ത്യ അവരുടെ സൗഹൃദങ്ങൾ മാറ്റിവെക്കണം, അതിന്റെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുക്കരുത്. ഋഷഭ് പന്ത് ഒരു മികച്ച ടി20 കളിക്കാരനല്ല. 50 ഓവർ ക്രിക്കറ്റിനും ടെസ്റ്റ് മത്സരങ്ങൾക്കും അദ്ദേഹം കൂടുതൽ അനുയോജ്യനാണ്.” റിഷഭ് പന്തിനെക്കാൾ മികച്ച ഓപ്ഷനാണ് സഞ്ജു സാംസൺ. പന്തിന്റെ സമീപകാല പ്രകടനങ്ങളും അത്ര മികച്ചതായിരുന്നില്ല, ദിനേശ് കാർത്തിക്കും ഇതിനകം ടീമിലുണ്ട്. കനേരിയ കൂട്ടിച്ചേർത്തു:

“ടീമിന്റെ ഭാഗമാകാൻ സഞ്ചു സാംസൺ അർഹനായിരുന്നു. 2020-ൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ ഹാന്‍ഡ്-ഐ കളി വളരെ മികച്ചതാണ്. ഓസ്‌ട്രേലിയയിലെ വിക്കറ്റുകൾ അദ്ദേഹത്തിന്റെ കളിശൈലിക്ക് അനുയോജ്യമാകും. പന്ത് വളരെ മികച്ച കളിക്കാരനാണെന്നതിൽ സംശയമില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നില്ല.” കനേരിയ പറഞ്ഞു

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്ചുവിന് ഇടം ലഭിച്ചിരുന്നില്ലാ. ഇന്ത്യ ‘എ’യും ന്യൂസിലൻഡ് ‘എ’യും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സഞ്ചുവിനെയാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.

Scroll to Top