മുംബൈ ഡ്രസ്സിംഗ് റൂമിൽ സർപ്രൈസ് കാഴ്ചകൾ :സൗരഭ് തിവാരിക്കും ആഡം മില്ലിനും മാൻ ഓഫ് ദി മാച്ച്

ക്രിക്കറ്റ് ആരാധകരുടെ എല്ലാം വമ്പൻ ആകാംക്ഷകൾക്ക് അവസാനം കുറിച്ച് ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾക്ക് ഇന്നലെ യൂഎഇയിൽ തുടക്കമായി. ഏറെ നിർണായകമായ എൽ :ക്ലാസ്സിക്കോ പോരാട്ടത്തിൽ 20 റൺസിനാണ് മുംബൈ ഇന്ത്യൻസ് ടീമിനെ ചെന്നൈ സൂപ്പർ കിങ്‌സ് തോൽപ്പിച്ചത്. ബാറ്റിങ്ങിൽ തുടക്കത്തിൽ പതറിയ ചെന്നൈ ടീമിന് പിന്നീട് കരുത്തുറ്റ മികവ് കാഴ്ചവെച്ചാണ് നിലവിലെ ചാമ്പ്യൻമാരെ വീഴ്ത്തിയത്. നേരത്തെ ടോസ് നേടിയ ശേഷം ബാറ്റിങ് ആരംഭിച്ച ചെന്നൈ ടീം 156 റൺസ് എന്നൊരു ഭേദപെട്ട സ്കോർ കരസ്ഥമാക്കിയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈ ഇന്ത്യൻസിന് ഒരു സമയത്തും ചെന്നൈ ബൗളർമാർക്ക് മുകളിൽ അധിപത്യം നേടുവാനായില്ല.

എന്നാൽ ഇന്നലെ മത്സരശേഷം മുംബൈ ഇന്ത്യൻസ് ടീമിൽ നടന്ന ചില പ്രധാന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ഒപ്പം ക്രിക്കറ്റ് ലോകവും ഏറെ ആവേശപൂർവ്വം ഏറ്റെടുക്കുന്നത്. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന മുംബൈ ഇന്ത്യൻസ് ടീമിന് പക്ഷേ ചെന്നൈ സൂപ്പർ കിങ്സിനോട് വഴങ്ങിയ ഈ തോൽവി തിരിച്ചടിയാണ്. വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം ജയിക്കണം എന്നൊരു അവസ്ഥയിലേക്ക് മുംബൈ ടീമേത്തുന്നുവെന്നാണ് ക്രിക്കറ്റ് പ്രേമികൾ അടക്കം നിരീക്ഷിക്കുന്നത് ഇന്നലെ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ സൗരഭ് തിവാരിയും കൂടാതെ ബൗളിങ്ങിൽ ആഡം മിലും മികച്ച പ്രകടനത്താൽ കയ്യടികൾ നേടി. താരം 2 വിക്കറ്റുകൾ വീഴ്ത്തി

327363

അതേസമയം ഇന്നലെ മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ മികച്ച പ്രകടനം നടത്തിയ ഈ രണ്ട് താരങ്ങളെ അഭിനന്ദിച്ചിരുന്നു.മറ്റുള്ള എല്ലാ ബാറ്റ്‌സ്മാന്മാരും വിക്കറ്റുകൾ വേഗം നഷ്ടമാക്കിയപ്പോൾ പിടിച്ചുനിന്ന തിവാരിക്കും പവർപ്ലേയിൽ തിളങ്ങിയ ആഡം മില്ലിനും കോച്ച് ജയവർദ്ധനയാണ് ഡ്രസ്സിംഗ് റൂമിൽ പ്ലയെർ ഓഫ് മാച്ച് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിഹാസ താരം സച്ചിനില്‍ നിന്നാണ് ഇരിവരും ഈ ഈ പുരസ്കാരം വാങ്ങിയത്

Previous articleനിസ്സാര ക്യാച്ച് കൈവിട്ട് ധോണി :ബ്രാവോയുമായി കലിപ്പിലായി താരം
Next articleറാഷിദ്‌ ഖാന്റെ ബൗളിംഗ് അഫ്‌ഘാനിസ്ഥാനിൽ കാണില്ല :ഐപിൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ