ബുംറക്ക് കൂട്ടായി അർച്ചർ :അവസാന റൗണ്ടിൽ ഞെട്ടിച്ച് മുംബൈ

Jofra Archer ipl 2022 auction

ഐപിഎൽ മെഗാതാരലേലത്തിൽ ടീമുകൾ എല്ലാം മികച്ച സ്‌ക്വാഡിനെ സൃഷ്ടിക്കാനായി കഠിനമായ പരിശ്രമം നടത്തുമ്പോൾ ഇന്നലെ ലേലത്തിന്റെ ഒന്നാം ദിനം പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിയാതെ പോയൊരു ടീമാണ് മുംബൈ ഇന്ത്യൻസ്. വളരെ ചുരുക്കം താരങ്ങളെ മാത്രം ടീമിലേക്ക് എത്തിച്ച മുംബൈ ടീമിന്‍റെ പദ്ധതികൾ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ രണ്ടാം ദിനം ലേലത്തിൽ ഒരു നിർണായക തീരുമാനത്തിലൂടെ കയ്യടികൾ വളരെ അധികം നേടുകയാണ് മുംബൈ ടീം. ലേലത്തിന്റെ അവസാന ദിനം അവസാന റൗണ്ടിൽ സ്റ്റാർ പേസർ ജോഫ്ര ആർച്ചറെ കരസ്ഥമാക്കിയാണ് മുംബൈ ഇന്ത്യൻസ് തിളങ്ങിയത്.

ഇംഗ്ലണ്ട് സ്റ്റാർ ഫാസ്റ്റ് ബൗളർ ജോഫ്ര അർച്ചറെ എട്ട് കോടി രൂപക്കാണ് മുംബൈ അവരുടെ സ്‌ക്വാഡിലേക്ക് എത്തിച്ചത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകൾ തുടക്കം മുതൽ തന്നെ വളരെ ശക്തമായി ലേലത്തിൽ പങ്കെടുത്തപ്പോൾ അവസാന റൗണ്ടിൽ മുംബൈ തന്നെ പേസറെ സ്‌ക്വാഡിലേക്ക് എത്തിച്ചു.

പരിക്ക് കാരണം ഏറെ നാളുകളായി ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുന്ന താരത്തിനായി ടീമുകൾ വാശിയോടെ തന്നെ എത്തിയത് ശ്രദ്ധേയമായി. പൂർണ്ണ ഫിറ്റ്നസ് നേടാൻ വിഷമിക്കുന്ന താരം വരുന്ന ഐപിൽ സീസണിൽ കളിക്കില്ല എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അടക്കം അറിയിക്കുന്നത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

എന്നാൽ മൂന്ന് വർഷ കരാറിൽ ജോഫ്ര അർച്ചറെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ബുംറ :അർച്ചർ കോംബോ പിറവിക്ക് കൂടി ഇപ്പോൾ വഴി ഒരുക്കിയിരിക്കുകയാണ്.2023ലെ ഐപിൽ സീസണിൽ ഇംഗ്ലണ്ട് പേസർ കളിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്. അതേസമയം നിലവിൽ ജപ്രീത് ബുംറ, ജോഫ്ര ആർച്ചർ, മാർക്കോ ജാൻസൻ, ബേസിൽ തമ്പി, ജയദേവ് ഉനദ്ക്കട്ട് എന്നിവർ അടങ്ങുന്ന മുംബൈ പേസ് നിര ഏതൊരു എതിർ ടീമിനും ഭീക്ഷണിയാണ്.

Scroll to Top