IPL 2024 : മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. ആദ്യ മത്സരം തന്നെ വമ്പന്‍ പരീക്ഷണം.

മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ ആദ്യ പോരാട്ടം മാർച്ച് 24 ന് അഹമ്മദാബാദിൽ തൻ്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസുമായാണ്. സീസണിന് മുന്നോടിയായി 15 കോടി രൂപക്കാണ് ഹർദിക് പാണ്ട്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ട്രേഡ് ചെയ്തു എടുത്തത്. ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ പുതിയ ക്യാപ്റ്റൻ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യൻസിന്റെയും ഹർദിക് പാണ്ട്യയുടെയും ആദ്യ മത്സരം. ഹർദിക്കിനെ സംബന്ധിച്ചു അഭിമാന പോരാട്ടമാണ് നടക്കുന്നത്. സൂപ്പർ താരമായ രോഹിത് ശർമ്മയെ മാറ്റിയാണ് ഹർദിക് നായക സ്ഥാനത്തേക്ക് എത്തിയത്. ഈ നീക്കത്തെ തുടർന്നു വൻ വിമർശനങ്ങൾ ഫ്രാൻഞ്ചൈസിക്ക് നേരിടേണ്ടി വന്നു.

ഇതിനെല്ലാം വായടപ്പിക്കുന്ന പ്രകടനം തന്നെ ഹർദിക് കാഴ്ചവെക്കേണ്ടി വരും. ആദ്യ മത്സരത്തിൽ മുംബൈ ഇതുവരെ ജയിച്ചട്ടില്ല എന്ന ചീത്തപ്പേര് മാറ്റാൻ സാധിച്ചാൽ കുറെയേറെ വിമർശനങ്ങൾ ഇല്ലാതെയാകാം. എന്തായാലും വൻ പരീക്ഷണമാണ് ഹർദിക് പാണ്ട്യയെ കാത്തിരിക്കുന്നത്.

2015 ലാണ് ഹർദിക് മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. 6 വർഷം ടീമിന്റെ ഭാഗമായ താരം 5 കിരീട നേട്ടങ്ങളിൽ ഭാഗമായി. 2022 ൽ ഗുജറാത്തിലേക്ക് ചേക്കേറി ക്യാപ്റ്റനായ താരം അവിടെ കിരീട നേട്ടത്തിലേക് നയിച്ചു. കഴിഞ്ഞ വർഷം റണ്ണറപ്പായാണ് ഗുജറാത്ത് ടൈറ്റൻസ് ഫിനിഷ് ചെയ്തത്.

Previous articleഐപിഎല്‍ 2024 : ഉദ്ഘാടന മത്സരത്തില്‍ തലയിറങ്ങും. മത്സരക്രമം പുറത്തുവിട്ടു
Next articleവിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.