ബ്രിസ്‌ബേനിലെ ജീവൻ മരണ പോരാട്ടം മറ്റന്നാൾ : റെക്കോർഡുകളിൽ കണ്ണുംനട്ട് താരങ്ങൾ

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം  ബ്രിസ്ബേനിൽ നടക്കും . പരമ്പരയിൽ മൂന്ന്  മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു  ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച്‌  പരമ്പരയിൽ തുല്യത പാലിക്കുകയാണ് .സിഡ്‌നിയിൽ  നടന്ന മൂന്നാം ടെസ്റ്റ് മത്സരം ആവേശകരമായ സമനിലയിലാണ് അവസാനിച്ചത് . നാലാം ടെസ്റ്റ് ജയിക്കുന്ന ടീമിന്  പരമ്പര നേടി ബോർഡർ : ഗവാസ്‌ക്കർ ട്രോഫി സ്വന്തമാക്കാം

നാലാം   ടെസ്റ്റിലൂടെ  ഇരു ടീമിലെയും   താരങ്ങൾ ഒരുപാട് നേട്ടങ്ങളും  മുന്നിൽ കാണുന്നുണ്ട് . ഇന്ത്യയുടെ  വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരക്ക് നാലാം ടെസ്റ്റിൽ  88 റൺസ് കൂടി നേടുവാൻ സാധിച്ചാൽ ഒരു അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കുവാൻ സാധിക്കും .  88 റൺസ് കൂടി നേടിയാൽ ഓസീസ് മണ്ണിൽ ഓസ്‌ട്രേലിയക്ക് എതിരെ 1000  റൺസ് എന്ന നേട്ടം താരം സ്വന്തമാക്കും . 10 ടെസ്റ്റിലെ 19 ഇന്നിങ്സിൽ നിന്ന് താരം 912 റൺസാണ് ഓസ്‌ട്രേലിയയിൽ ഇതുവരെ  നേടിയത് .
കൂടാതെ  188 റൺസ് കൂടി നേടിയാൽ  ബോർഡർ :ഗവാസ്‌ക്കർ ട്രോഫിയിൽ 2000 റൺസെന്ന  നേട്ടവും താരം കൈപിടിയിലൊതുക്കും .

അതേസമയം നായകൻ രഹാനെയും റെക്കോർഡുകൾക്ക് അരികിലാണ് .നാലാം ടെസ്റ്റിൽ 83 റൺസ് കൂടി നേടിയാൽ താരത്തിന്റെ വിദേശ  ടെസ്റ്റ് റൺസുകൾ 3000 കടക്കും .കൂടാതെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന താരം  78 റൺസ് കൂടി അടിച്ചെടുത്താൽ  ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും  1000 റൺസ് പിന്നിടും.

ഇന്ത്യൻ സ്പിന്നർ അശ്വിനും മറ്റൊരു നാഴികക്കല്ലിന്റെ അരികിലാണ് .11 വിക്കറ്റുകൾ  കൂടി നേടിയാൽ 100 ഓസീസ്  ടെസ്റ്റ് വിക്കറ്റുകൾ  എന്ന റെക്കോർഡ് ഇന്ത്യൻ ഓഫ്‌ സ്പിന്നർ  പേരിലാകും . ഓസ്‌ട്രേലിയക്ക് എതിരെ 18 ടെസ്റ്റിൽ നിന്ന് 89  വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം .എന്നാൽ പരിക്കേറ്റ താരം പരമ്പരയിലെ  അവസാന
ടെസ്റ്റ് കളിക്കുന്ന കാര്യം സംശയത്തിലാണ് .താരത്തിന്റെ ഫിറ്റ്നസ്   ടീം മാനേജ്‌മന്റ് പരിശോധിക്കുകയാണ് .

പരമ്പരയിൽ പ്രതീക്ഷിച്ച ബൗളിംഗ് പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചില്ല എങ്കിലും ബ്രിസ്‌ബേൻ  ഗ്രൗണ്ടിൽ മികച്ച റെക്കോർഡുള്ള താരമാണ് ഓസീസ് സ്പിന്നർ നഥാൻ  ലിയോൺ .നാലാം ടെസ്റ്റ് ലിയോണിന്റെ നൂറാം ടെസ്റ്റ് മത്സരമാകും . ഓസീസ് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിമൂന്നാം താരമാകും  ലിയോൺ . നാലാം  ടെസ്റ്റിൽ 4 ഇരകളെ കൂടി വീഴ്ത്തിയത് ലിയോൺ 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ  ഇടം നേടും .

ഓസീസ്  ടെസ്റ്റ് നായകൻ എന്ന നിലയിൽ 1000  റൺസ് നേടുവാൻ ടിം പെയിന്
ഇനി 168 റൺസ് കൂടി അനിവാര്യമാണ് .ഓസീസ് ടീമിന്റെ നായകത്വത്തിൽ  ടിം പെയിൻ  22  ടെസ്റ്റുകളിൽ നിന്ന്  832 റൺസ് നേടി കഴിഞ്ഞു .

Previous articleഅസറുദ്ധീന് സമ്മാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ : വാനോളം പുകഴ്ത്തി മുൻ താരങ്ങൾ
Next articleഎതിർ ടീമുകൾക്ക് ഇവിടേക്ക് വരുമ്പോൾ ഭയം : അവസാന ടെസ്റ്റിന് മുൻപ് വാക്പോരുമായി ഹേസൽവുഡ്