ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടത്തില്‍ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ചെന്നൈ മറികടന്നു. ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ബാറ്റര്‍മാരും മികവ് പുലര്‍ത്തിയതോടെ ചെന്നൈ അനായാസം വിജയിക്കുകയായിരുന്നു.
മത്സരത്തിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മതീശാ പതിരാഞ്ഞയായിരുന്നു. 4 ഓവറില്‍ 15 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്. ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബോളറായിരുന്ന മലിംഗയുടെ പകര്‍പ്പാണ് ഈ യുവ ബോളര്‍. താരത്തിന്‍റെ ഈ സ്ലിങ്ങിങ് ആക്ഷന്‍ ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് ധോണി മത്സര ശേഷം പറഞ്ഞു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കണം
മത്സര ശേഷം മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പതിരാഞ്ഞയപ്പറ്റി പറ്റി പറയാന്‍ ധോണിയോട് സഞ്ജയ് മഞ്ജരേക്കര്‍ ആവശ്യപ്പെട്ടു. ” ക്ലീന്‍ ആക്ഷന്‍ അല്ലാത്ത ബോളര്‍മാരെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടാണ്. അവന് ലഭിച്ചിരിക്കുന്ന പേസും വേരിയേഷനും കണ്‍സിസ്റ്റന്‍സിയും അവനെ സ്പെഷ്യലാക്കുന്നു.
ഒരു ഉപദേശവും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് മഹേന്ദ്ര സിങ്ങ് ധോണി നല്‍കുകയുണ്ടായി. പതിരാഞ്ഞ എത്രത്തോളം ക്രിക്കറ്റ് കളിക്കുന്നുണ്ട് എന്ന് ശ്രദ്ധ ചെലുത്തണം എന്നും റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കരുത് എന്നും ധോണി ഉപദേശിച്ചു.
” ഏകദിന ക്രിക്കറ്റായാലും കുറച്ച് മത്സരങ്ങളില്‍ മാത്രം കളിച്ച് ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രം കളിപ്പിക്കണം. അവനെ നിര്‍ണായക സമയങ്ങളില്‍ മാത്രം ഉള്‍പ്പെടുത്തുക. അവന്‍ ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് ഫിറ്റായിരിക്കും എന്ന് ഉറപ്പ് വരുത്തണം. അവന്‍ ശ്രീലങ്കയുടെ പ്രധാന താരമാകും ” ധോണി അഭിപ്രായപ്പെട്ടു. പതിരാഞ്ഞയുടെ ആക്ഷന്‍ പരിക്ക് പെട്ടെന്ന് വിളിച്ചു വരുത്തുന്നതാണ്.
മത്സരത്തിലെ വിജയത്തോടെ 13 പോയിന്‍റുമായി ചെന്നൈ രണ്ടാമത് എത്തി. ഡല്‍ഹിയുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.