മോര്‍ഗന്‍ മഹേന്ദ്ര സിങ്ങ് ധോണിയെപ്പോലെ ; മൊയിന്‍ അലി പറയുന്നു.

MOEEN ALI AND DHONI

ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ഇയാൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ടീമിനെ 2019ലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയായ മോർഗൻ തുടർച്ചയായ മോശം ബാറ്റിംഗ് ഫോം തുടർന്നാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ കൂടിയായ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് മികവിനും പ്രശസ്തനാണ്‌. അതേസമയം ഇപ്പോൾ മോർഗനെ കുറിച്ചുള്ള ഇംഗ്ലണ്ട് താരം മൊയിൻ അലിയുടെ വാക്കുകളാണ് വളരെ അധികം ശ്രദ്ധ നേടുന്നത്.

മോർഗനെ മുൻ ഇന്ത്യൻ ഇതിഹാസ നായകനായ മഹേന്ദ്ര സിംഗ് ധോണിയുമായിട്ടാണ് മൊയിൻ അലി കമ്പയർ ചെയ്യുന്നത്. കൂൾ ക്യാപ്റ്റൻസിയാണ് ധോണിയുടെ പോലെ മോർഗന്റെ സവിശേഷത എന്നും മൊയിൻ അലി പറയുന്നു. ഐപിൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മൊയിൻ അലി ഇപ്പോൾ ധോണിയുടെ ക്യാപ്റ്റൻസിക്ക്‌ കീഴിലാണ് കളിക്കുന്നത്.

Eoin Morgan Captain

ഇപ്പോൾ മോശം ബാറ്റിംഗ് ഫോമിൽ കൂടിയാണ് താരം കടന്ന് പോയത് എങ്കിലും ഇംഗ്ലണ്ട് ടീമിനെ അടക്കം ക്യാപ്റ്റൻസി മികവിൽ മുന്നോട്ട് നയിക്കാൻ മോർഗന് കഴിയുമായിരുന്നു. 2021ലെ ഐപിഎല്ലിൽ കൊൽക്കത്ത ടീം ഫൈനലിൽ വരെ എത്തിയത് മോർഗന്റെ നായകത്വത്തിലാണ്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

” ഞാൻ നാഷണൽ ടീമിനായി മോർഗന്റെ കീഴിൽ കളിച്ചിട്ടുണ്ട്. കൂടാതെ ഞാൻ ധോണിക്ക്‌ കീഴിലും കളിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ രണ്ട് പേരും തമ്മിൽ വലിയ വ്യത്യാസം ഇല്ല. ഇരുവരും തന്നെ ഒരുപോലത്തെ ക്യാപ്റ്റൻമാരാണ്.രണ്ട് പേരും കൂൾ ക്യാപ്റ്റൻമാർ.ബ്രില്യന്റ് ക്യാപ്റ്റൻ ബ്രില്യന്റ് പ്ലെയർ അതാണ്‌ മോർഗനും ധോണിയും. ഇരുവരും തമ്മിൽ സ്വഭാവത്തിൽ അടക്കം വ്യത്യാസമുണ്ടന്ന് എനിക്ക് തോന്നിയിട്ടില്ല. ഇരുവരും എല്ലാ താരങ്ങളോടും മയത്തിൽ പെരുമാറുന്നവരാണ് ” മൊയിൻ അലി പറഞ്ഞു.

Scroll to Top