വ്യാഴാഴ്ച കറാച്ചിയിൽ നടന്ന രണ്ടാം ടി20യിൽ പാക്കിസ്ഥാനെതിരായ 10 വിക്കറ്റിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഇംഗ്ലണ്ടിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ മൊയീൻ അലി ഏറ്റെടുത്തു. തന്‍റെ ഓവറില്‍ 21 റണ്‍സ് വഴങ്ങിയതാണ് തോല്‍വിക്ക് കാരണമെന്ന് മത്സര ശേഷം മൊയീന്‍ അലി പ്രസ്താവിച്ചു.
പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ 13-ാം ഓവർ എറിയാൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ വന്നു. എന്നാല്‍ ആ ഓവറില്‍ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 21 റൺസ് നേടി.
“എന്റെ ഓവർ ബൗൾ ചെയ്ത് കഴിഞ്ഞപ്പോള്‍ കളിയുടെ ഗതി മാറി. അത് അവർക്ക് ശരിക്കും ആത്മവിശ്വാസം നൽകി, അതിനുശേഷം അവരെ തടയാനായില്ലാ. ഭൂരിഭാഗം സമയം കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് എനിക്ക് തോന്നി.”
” എന്റെ ഓവർ കാരണം ഞങ്ങൾക്ക് കളി നഷ്ടപ്പെട്ടതായി എനിക്ക് ആത്മാർത്ഥമായി തോന്നുന്നു. അത് എന്റെ ഭാഗത്ത് നിന്ന് വിക്കറ്റ് നേടാനുള്ള ഒരു ചൂതാട്ടമായിരുന്നു. അത് ഫലവത്തായില്ല, അപ്പോഴാണ് പാകിസ്ഥാൻ ശരിക്കും കളി ജയിച്ചത്.” ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു
മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ പാകിസ്ഥാൻ മറികടന്നു. പാകിസ്ഥാന് വേണ്ടി ബാബർ അസം 66 പന്തിൽ 11 ഫോറും 5 സിക്സും അടക്കം 110 റൺസും മൊഹമ്മദ് റിസ്വാൻ 51 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 88 റൺസും നേടി പുറത്താകാതെ നിന്നു.