ബുംറയോ ഷഹീനോ ? കേമനാരെന്ന് റിക്കി പോണ്ടിംഗ് പറയുന്നു

bumrah and rohit and jadeja scaled

മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ രണ്ടു പേരാണ് ഷഹീന്‍ അഫ്രീദിയും ജസ്പ്രീത് ബുംറയും. വരുന്ന ഓസ്ട്രേലിയന്‍ ലോകകപ്പില്‍ തങ്ങളുടെ ടീമിന്‍റെ പേസ് നിരയെ നയിക്കുന്നത് ഇവരായിരിക്കും. ന്യൂ ബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികച്ച് നില്‍ക്കുന്ന ഇരുവരുടേയും ട്രാക്ക് റെക്കോഡ് ഏതാണ്ട് സാമ്യമാണ്.

ഇവരില്‍ നിന്നും ഒരു മികച്ച താരത്തെ കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ റിക്കി പോണ്ടിംഗ്.

” നോക്കൂ, നിങ്ങൾ എങ്ങനെയാണ് ആ രണ്ടുപേരില്‍ നിന്നും മികച്ച താരത്തെ കണ്ടെത്തുക ? കളിയുടെ എല്ലാ ഫോർമാറ്റുകളിലും കഴിഞ്ഞ രണ്ട് വർഷമായി ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ബൗളർമാരാണ് അവർ,” പോണ്ടിംഗ് പറഞ്ഞു.

ടി20 ലോകകപ്പിലേക്ക് പോകുമ്പോൾ അഫ്രീദിയെക്കാൾ ബുംറയുടെ മുൻതൂക്കം എന്തുകൊണ്ടാണെന്ന് പോണ്ടിംഗ് വിശദീകരിച്ചു. “ഞാന്‍ പരിചയസമ്പന്നനായ ബുംറയെ തിരഞ്ഞെടുക്കും . അദ്ദേഹം ഇപ്പോൾ ഓസ്‌ട്രേലിയയിൽ കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അഫ്രീദിയേക്കാൾ കൂടുതൽ ഓസ്‌ട്രേലിയയിൽ കളിച്ചിട്ടുണ്ട്, അഫ്രീദിയെക്കാൾ വലിയ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു.

രാജ്യാന്തര ടി20യില്‍ ഇന്ത്യൻ പേസർ ബുംറ 58 മത്സരങ്ങളിൽ നിന്ന് 69 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പാക്കിസ്ഥാനുവേണ്ടി 40 ടി20യിൽ നിന്ന് 47 വിക്കറ്റുകളാണ് അഫ്രീദി നേടിയത്.

Read Also -  "ലോകകപ്പിൽ കോഹ്ലി ഓപ്പണിങ് ഇറങ്ങണം, രോഹിത് നാലാം നമ്പറിൽ"- ഹെയ്ഡന്റെ ഷോക്കിങ് ഇലവൻ.
Scroll to Top