മോശം പേസറാണ് അയാൾ എന്നിട്ടും കോഹ്ലിക്ക് മനസ്സിലാകുന്നില്ലേ :വിമർശിച്ച് മൈക്കൽ വോൺ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം നാണക്കേടിന്റെ മറ്റൊരു നേട്ടം കൂടി ഇന്ത്യൻ ടീമിന് സമ്മാനിക്കുകയാണ്. ലോർഡ്‌സിൽ 151 റൺസിന്റെ ജയവും നേടി എത്തിയ വിരാട് കോഹ്ലിക്കും ഒപ്പം ഇന്ത്യൻ സംഘത്തിനും തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് ലീഡ്സിൽ പക്ഷേ കണ്ടത്. ടോസ് നേടി ലീഡ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് മുൻപിൽ ഒന്നാം ദിനം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ അത്ഭുത സ്വിങ്ങ് ബൗളിംഗ് പ്രകടനവുമായി എത്തി 78 റൺസിൽ വെറും 40.4 ഓവറിൽ പുറത്താക്കിയാപ്പോൾ രണ്ടാം ദിനം ടീം നായകൻ ജോ റൂട്ടിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ബാറ്റിങ് മികവിനാണ് ക്രിക്കറ്റ്‌ ലോകം സാക്ഷിയായത്.

അതേസമയം ലീഡ്സിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്ന നായകൻ വിരാട് കോഹ്ലിക്ക് നേരെ വീണ്ടും വിമർശനവും പരിഹാസവും ഉന്നയിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ടെസ്റ്റ്‌ ക്രിക്കറ്റിൽ എല്ലാ മത്സരവും ജയിക്കാൻ ഒരു ക്രിക്കറ്റ്‌ ടീമിനാവില്ല എന്നും പറഞ്ഞ വോൺ രണ്ടാം ദിനത്തെ നായകൻ കോഹ്ലിയുടെ മോശം ക്യാപ്റ്റൻസിയെ കുറിച്ചും വളരെ ഏറെ വാചാലനായി.ലീഡ്സിലെ പ്രധാന ടെസ്റ്റിൽ പിച്ചുമായി പൊരുത്തപെടാൻ നായകൻ കോഹ്ലിക്ക് സാധിച്ചില്ല എന്നും മുൻ താരം ആക്ഷേപം ഉന്നയിച്ചു.

“ഇന്ത്യൻ ടീമിന് ലീഡ്സിലെ സാഹചര്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഒന്നാം ദിനം ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെല്ലാം പുറത്തെടുത്തത് എങ്കിലും ഇഷാന്ത്‌ ശർമ രണ്ട് ദിവസവും നിരാശപെടുത്തി. ഒന്നാം ദിനത്തെ മോശം ബൗളറായ ഇഷാന്ത്‌ ശർമ്മക്ക് എന്തിന് രണ്ടാം ദിനം തുടക്ക ഓവറിൽ പന്ത് നൽകാൻ കോഹ്ലി തയ്യാറായി എന്നത് ഒരു പ്രധാന ചോദ്യമാണ്. എതിരാളികളുടെ വിക്കറ്റുകൾ അതിവേഗം വീഴ്ത്തുവനാണ് ആഗ്രഹിക്കുന്നത് എങ്കിൽ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറക്കാണ് ആദ്യമേ കോഹ്ലി പന്ത് നൽകേണ്ടിയിരുന്നത് “മൈക്കൽ വോൺ വിമർശനം കടുപ്പിച്ചു

Previous articleചതിച്ചത് ടീം സെലക്ഷനോ :ക്യാപ്റ്റനെ പിന്തുണച്ച് ഷമി
Next articleബാറ്റിങ്ങിൽ അവർക്ക് പോലും വിശ്വാസം ഇല്ല :വിമർശിച്ച് മുൻ താരം