ചതിച്ചത് ടീം സെലക്ഷനോ :ക്യാപ്റ്റനെ പിന്തുണച്ച് ഷമി

images 2021 08 26T164502.940

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം വളരെ വലിയ നിരാശയാണ് നൽകിയത്. തുല്യ ശക്തികളുടെ പോരാട്ടം പ്രതീക്ഷിച്ച മത്സരത്തിൽ ഇന്ത്യൻ ടീമിന് പൂർണ്ണമായ തകർച്ച നേരിടുന്നതാണ് പക്ഷേ നമ്മൾ കണ്ടത്. ഒന്നാം ദിനം ലീഡ്സിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിക്ക് പക്ഷേ കരിയറിലെ തന്നെ എറ്റവും മോശം അനുഭവമാണ് ഇന്ത്യൻ ബാറ്റിങ് നിര സമ്മാനിച്ചത്. വെറും 78 റൺസിലാണ് ഇന്ത്യൻ ടീമിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചതെങ്കിലും എല്ലാം പ്രതീക്ഷകളും ഫോമിലുള്ള ഇന്ത്യൻ ടീം ബൗളിംഗ് സംഘത്തിളായിരുന്നു. ഷമി, ബുംറ, ഇഷാന്ത്‌ ശർമ്മ, സിറാജ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ അനായാസമാണ് നേരിട്ടത്. നിലവിൽ 400ന് അരികിലേക്ക്‌ ഒന്നാം ഇന്നിങ്സ് ലീഡ് നേടുവാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ട് ടീം

അതേസമയം രണ്ടാം ദിനത്തെ കളിക്ക് ശേഷം പ്രസ്സ് മീറ്റിൽ എത്തിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമി ഇന്ത്യൻ ടീം മാനേജ്മെന്റിനെയും നായകൻ വിരാട് കോഹ്ലിയെയും പിന്തുണക്കുന്ന മറുപടി പങ്കുവെച്ചത് ചർച്ചയായി മാറികഴിഞ്ഞു. നേരത്തെ ലോർഡ്‌സിലെ ടെസ്റ്റിലായി കളിച്ച അതേ പ്ലെയിങ് ഇലവനെ തന്നെ പരീക്ഷിക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചത് വിവാദമായി മാറിയിരുന്നു. ഓഫ്‌ സ്പിന്നർ അശ്വിനെ തുടർച്ചയായി മൂന്നാം ടെസ്റ്റിലും കളിപ്പിക്കാതിരിക്കാനുള്ള കാരണം ടോസ് സമയത്ത് നായകൻ കോഹ്ലി വിശദമാക്കി എങ്കിലും ലീഡ്സിലെ സാഹചര്യം ഒട്ടും മനസ്സിലാക്കാതെയുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷനാണ് ഇപ്പോഴത്തെ ഈ ഒരു അവസ്ഥക്ക്‌ കാരണമെന്നും ആരാധകർ നിരീക്ഷിക്കുന്നു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

എന്നാൽ ടീമിന്റെ സെലക്ഷനെ ഇപ്പോൾ പിന്തുണച്ചും ടീമിന്റെ കൂട്ടായ ഒരു പ്രകടനം എല്ലാ മത്സരത്തിലും നിർണായകമാണ് എന്നും ഷമി വിശദീകരിക്കുന്നു.’ഒരിക്കലും ഞാൻ ഇന്ത്യൻ ടീമിന്റെ സെലക്ഷനെയും കുറിച്ച് സംസാരിക്കില്ല. അത് എപ്പോഴും ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. എന്നാൽ കളിക്കാനായി 11 അംഗങ്ങൾ ഉൾപ്പെട്ട പ്ലെയിങ് ഇലവനെ സെലക്ട് ചെയ്‌താൽ അവർക്ക് കളിക്കളത്തിൽ അവരുടെ ജോലി വളരെ ഭംഗിയായി തന്നെ നിർവഹിക്കേണ്ടതുണ്ട്.ടീമിലെ എല്ലാ താരങ്ങളും അവരുടെ കഴിവിൽ വിശ്വസിക്കുകയും ഒപ്പം മികച്ച പ്രകടനം ആവർത്തിക്കുകയും ചെയ്യണം “ഷമി അഭിപ്രായം വ്യക്തമാക്കി

Scroll to Top