ഇത് വെറും ഭ്രാന്ത് :അശ്വിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് മൈക്കൽ വോൺ

ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഓവൽ സ്റ്റേഡിയത്തിൽ വളരെ ഏറെ ആവേശപൂർവ്വം തുങ്ങിയപ്പോൾ ഇരു ടീമുകളും ജയ് നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് പക്ഷേ നാലാമത്തെ ടെസ്റ്റിൽ പക്ഷേ ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും നിരാശയുടെ തുടക്കം മാത്രമാണ് ലഭിക്കുന്നത്. ടോസിൽ വീണ്ടും ഭാഗ്യം തുണച്ചില്ല എന്നതിന് പുറമേ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ് ഇപ്പോൾ ഏറെ ചർച്ചയായി മാറുന്നത്. ഇന്ത്യൻ ടീം മൂന്നാം ടെസ്റ്റിൽ നിന്നും ഭിന്നമായി രണ്ട് മാറ്റങ്ങൾ നാലാം ക്രിക്കറ്റ്‌ ടെസ്റ്റിനുള്ള പ്ലേയിംഗ്‌ ഇലവനിൽ വരുത്തിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു മാറ്റത്തിന് പക്ഷേ ഓവൽ ടെസ്റ്റും വേദിയായില്ല. എല്ലാവരും ലോക രണ്ടാം നമ്പർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നാലാം ടെസ്റ്റിൽ കളിപ്പിക്കും എന്നും കരുതിയെങ്കിലും ഇത്തവണയും ജഡേജ എന്നൊരു ഏക സ്പിൻ ബൗളറിലാണ് നായകൻ വിരാട് കോഹ്ലിയും ടീമും വിശ്വസിച്ചത്. അശ്വിനെ നാലാം ടെസ്റ്റിൽ നിന്നും ഒഴിവാക്കാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ.

അശ്വിനെ ഒഴിവാക്കിയത് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു മണ്ടത്തരമാണ് എന്നും പറഞ്ഞ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ ഏറെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യൻ ടീമിന്റെ തീരുമാനത്തിന് എതിരെ തന്റെ ട്വീറ്റിൽ കൂടി പ്രതികരിച്ചത്.കരിയറിൽ 413 ടെസ്റ്റ്‌ വിക്കറ്റുക്കളും ഒപ്പം 5 ടെസ്റ്റ്‌ സെഞ്ച്വറിയും നേടിയിട്ടുള്ള താരത്തെ എന്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത് എന്നും ചോദിക്കുന്നുണ്ട്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ അശ്വിനെ ഇതുവരെ ഇന്ത്യൻ ടീം കളിപ്പിച്ചിട്ടില്ല. അശ്വിനെ ഇതുവരെ കളിപ്പിക്കാത്തത് എക്കാലത്തെയും വമ്പൻ മണ്ടത്തരം കൂടിയാണ് എന്നും മൈക്കൽ വോൺ വിശദമാക്കി.

നിലവിൽ ഐസിസി ടെസ്റ്റ്‌ റാങ്കിങ്ങിലെ ബൗളർമാർ പട്ടികയിൽ രണ്ടാമതുള്ള അശ്വിൻ ഇക്കഴിഞ്ഞ പ്രഥമ ഐസിസി ടെസ്റ്റ്‌ ചമ്പിൻഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്നൊരു നേട്ടം കരസ്ഥമാക്കിയിരുന്നു. കൂടാതെ താരം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ഒരു കൗണ്ടി മത്സരം കളിച്ചിരുന്നു.

Previous articleസച്ചിനെ മറികടന്നു വീരാട് കോഹ്ലി. വേഗതയേറിയെ റെക്കോഡ് സ്വന്തം.
Next articleഇതാണ് സമയം. ഇതാണ് ടീം. ലോകകപ്പ് ഇന്ത്യ നേടും