ഇതാണ് സമയം. ഇതാണ് ടീം. ലോകകപ്പ് ഇന്ത്യ നേടും

indian team for t20

ക്യാപ്റ്റന്‍ എന്ന നിലയില്‍ വീരാട് കോഹ്ലിക്ക് ഇതുവരെ ഐസിസി കിരീടം സ്വന്തമാക്കാനായിട്ടില്ലാ. എല്ലാവരുടേയും വിമര്‍ശനങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അടുത്ത അവസരമാണ് യുഏയില്‍ നടക്കുന്ന ടി20 ലോകകപ്പ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനെത്തുടര്‍ന്നാണ് യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചത്.

ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഒന്നിനെന്ന് മെച്ചമാണ്. അതിനാല്‍ കനത്ത പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്നും അതിനുള്ള എല്ലാം നിലവിലെ ഇന്ത്യന്‍ ടീമിനുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍

” നിലവിലെ ഇന്ത്യന്‍ ടീമിന് ഐസിസി കിരീടവും ഈ ഇംഗ്ലണ്ട് സീരിസും നേടാനാവുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. അടുത്ത 5 – 10 വര്‍ഷത്തേക്ക് ലോകക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്താനും വിജയിക്കാനുമുള്ളതെല്ലാം ഈ ഇന്ത്യന്‍ ടീമിനുണ്ട് ”

” ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം നോക്കുക.2000ല്‍ എന്തായിരുന്നു 2010ല്‍ എന്തായിരുന്നു ഇപ്പോള്‍ എന്താണെന്ന് നോക്കുക. ഇന്ത്യന്‍ ടീം മുന്നോട്ട് മുന്നോട്ട് പോകുന്തോറും വളര്‍ന്നുവരുന്നു. അതിനാല്‍ത്തന്നെ ഈ വളര്‍ച്ചയും ആധിപത്യവും തുടരുക. എന്റെ പ്രതീക്ഷകള്‍ വളരെ വലുതാണ്. എല്ലാവര്‍ഷവും ലോകകപ്പ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകചാമ്പ്യന്മാരാവുമായിരുന്നു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ലോകകപ്പ് നേടാനുള്ള ഏറ്റവും അനുയോജ്യമായ സമയവും ടീമും ഇതാണെന്ന് കരുതുന്നു ” മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
Scroll to Top