മെന്റർ ധോണിയുടെ റോളുകൾ ഞെട്ടിക്കും :ആരാണ് ഈ മെന്റർ

“ധോണി ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു”വാര്‍ത്ത കേട്ട് കയ്യടിച്ച പതിനായിരങ്ങള്‍ക്കൊപ്പം ഞാനും കയ്യടിച്ചു.പക്ഷെ എന്താണ് ഈ മെന്റര്‍? ഒരു ടീമില്‍ മെന്റര്‍ക്കുള്ള പ്രധാന റോളെന്ത്.ഒരു ക്രിക്കറ്റ്‌ ടീമിലെ കോച്ചിങും മെന്ററും തമ്മിലുള്ള വ്യത്യാസം എന്താണ്?

സംശയങ്ങള്‍ അങ്ങ് നീണ്ട് കിടപ്പാണ്.. കോഹ്ലി കപ്പടിച്ചാല്‍ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടി ടീമില്‍ കടന്ന് കൂടിയതാണെന്ന് ചിലര്‍… ഉറക്കം തൂങ്ങി രവി ശാസ്ത്രിയെ കൊണ്ട് പറ്റാഞ്ഞ് ബിസിസിഐകൊണ്ട് വന്നതാണെന്ന് ചിലര്‍. ഐസിസിyude ടൂര്‍ണ്ണമെന്റുകളിലെ വിജയ നായകനെ ഒരു ചാണക്യനായി അതിവേഗം തന്നെ അവതരിപ്പിച്ചതാണെന്ന് ചിലര്‍.എന്നാൽ ഒരാള്‍ പോലും ഈ മെന്റര്‍ എന്താണെന്ന് പറഞ്ഞ് തന്നില്ല, അതേസമയം ധോണി സ്ക്വാഡില്‍ ഉണ്ടേല്‍ ആരും കളിച്ചില്ലേലും കപ്പ് ഇന്ത്യക്ക് കിട്ടും അതിന് വേണ്ടി ഒരു സ്ഥാനം കൊടുത്ത പോലെയാണ് എന്നും ഈ സ്ഥാനാരോഹണത്തെ പറ്റി തര്‍ജ്ജമ വരുന്നുണ്ട്

images 2021 09 11T002524.185

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ മെന്റര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.. അത് കോച്ചിങ് എന്നതില്‍ വരുമോ.ഒരിക്കലും ഇല്ല.. കോച്ചിങ് എന്നത് ടെക്നിക്കലായി കളിക്കാരന്‍ വരുത്തുന്ന പിഴവുകളെ തിരുത്തുകയും, പുതുതായി ഇംപ്ലിമെന്റ് ചെയ്യേണ്ട കഴിവുകളെ എല്ലാം കൂടി നാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും എന്നതില്‍ നിജപ്പെടുന്നുണ്ട്.

അതോടൊപ്പം കളിക്കാര്‍ക്ക് വേണ്ട ഒരു കാര്യമാണ് കളിക്കാനിറങ്ങുമ്പോഴുള്ള മാനസിക അവസ്ഥ പോസിറ്റീവ് ആയി നില നിര്‍ത്തുക, വലിയ വലിയ പ്രധാന ടൂര്‍ണ്ണമെന്റുകള്‍ കളിക്കുമ്പോള്‍ ഏറെ പുതുമുഖ കളിക്കാര്‍ക്ക് ഉണ്ടാവാറുള്ള സഭാകമ്പം മൂലം സ്വഭാവികമായി തന്നെ അവരുടെ പ്രകടനത്തില്‍ വരുന്ന ചില തെറ്റുകള്‍ .. ഇവയെല്ലാം അവര്‍ക്ക് മോട്ടിവേഷന്‍ ചെയ്ത് അവരുടെ എല്ലാം മനസ്സിനെ പാകപ്പെടുത്തി വരുന്ന മത്സരങ്ങള്‍ക്കായി സജ്ജമാക്കാന്‍ ഒരു മോട്ടിവേറ്റര്‍ക്ക് സാധിക്കും.. ആ റോള്‍ ചെയ്യുന്നവനാണ് ഈ മെന്റര്‍ റോളിൽ എത്തുക.

ezgif.com gif maker 26

കോച്ചും കൂട്ടാളികളും കളിക്കാരുമായി ഗ്രൗണ്ടിലും നെറ്റ്സിലും പ്രാക്ടീസ് നല്‍കുമ്പോള്‍ ഒരു മെന്റര്‍ ഡ്രസ്സിങ് റൂമിലോ, ഹോട്ടലിലോ സദാസമയം കളിക്കാരോട് സംസാരിച്ച് കൊണ്ട് നില്‍ക്കുന്നത് കാണാം.കളിക്കാരുമായി ആരോഗ്യപരമായ ഒരു ബന്ധം ഉണ്ടാക്കി എടുത്ത് അവരെ മോട്ടിവേഷന്‍ ചെയ്യാന്‍ അവര്‍ക്ക് പരിചയസമ്പന്നനായ, വളരെ ഏറെ എക്സ്പീരിയന്‍സുള്ള,സര്‍വ്വ സമ്മതനായ ഒരാളെ വേണം മെന്റര്‍ ആക്കാന്‍.ഇനി ക്യാപ്റ്റനെ ഈ മെന്റര്‍ എങ്ങനെ സ്വാധീനിക്കും എന്ന് നോക്കുക..

വലിയ വലിയ ടൂര്‍ണ്ണമെന്റുകളില്‍ ക്യാപ്റ്റന്‍ ആവുമ്പോള്‍ മാനസികമായി സമ്മര്‍ദ്ധം ഏറാന്‍ സാധ്യത ഏറെ ആണ്.. ആ സമ്മര്‍ദ്ധം കുറക്കാനും അയാളിലെ കളിക്കാരനെ വളരെ ഏറെ മോട്ടിവേറ്റ് ചെയ്തെടുക്കാനും ഈ മെന്ററിന് സാധ്യമാവും.ആ മെന്റര്‍ സക്സസീവായ ഒരു ക്യാപ്റ്റന്‍ കൂടി ആവുമ്പോള്‍, അതൊരു പോസിറ്റീവ് തന്നെ ആണ് ടീം ഇന്ത്യക്കും കോഹ്ലിക്കും.ഇനി ടീം ജയിച്ചാല്‍ ക്രെഡിറ്റ് മെന്റര്‍ക്ക് കിട്ടുമോ എന്ന പരമ പ്രധാനമായ ചോദ്യം…

ഒരു ടീം ക്യാപ്റ്റന്‍ ടോസ്സ് മുതല്‍ കളി അവസാനിക്കുന്നത് വരെ ഗ്രൗണ്ടില്‍ എടുക്കുന്ന തീരുമാനങ്ങളിലൂടെ ആണ് കളി മുന്നോട്ട് പോവുന്നത അതിനിടയില്‍ ക്യാപ്റ്റനെ സപ്പോര്‍ട്ട് ചെയ്യാനായിട്ടും എല്ലാം റിസര്‍വ്വ് താരങ്ങളുടെ കയ്യില്‍ വെള്ളക്കുപ്പിയുമായി സന്ദേശങ്ങള്‍ കൈ മാറുന്ന കോച്ചിനും അതിന്റേതായ പങ്ക് ഉണ്ട്.ബാക്കി എല്ലാം ടീം ഇലവന്റെ കൂടി പെര്‍ഫോര്‍മന്‍സ് അനുസരിച്ചായിരിക്കും ജയവും തോല്‍വിയും

കളി നടക്കുമ്പോള്‍ ഒരു മെന്റര്‍ക്ക് വലിയ റോളൊന്നും ഇല്ല, ഏതേലും ഒരു പ്രധാന കളിക്കാരനുമായി എല്ലാം ചിറ്റ് ചാറ്റ് ചെയ്തിരിക്കാം എന്നേ ഉള്ളൂ..ആര് ഉണ്ടായിട്ടും കാര്യമില്ല, ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവര്‍ അധ്വാനിച്ചാലെ ആ കപ്പ് ഇങ്ങ് കൂടെ പോരൂ..കപ്പ് കിട്ടിയാല്‍ ക്രെഡിറ്റ് അടിക്കാന്‍ നില്‍ക്കുന്നവര്‍ എല്ലാം ഇന്ത്യ തോല്‍ക്കുമ്പോളും ക്രെഡിറ്റ് എടുക്കാന്‍ മുന്നില്‍ നില്‍ക്കണം എന്ന ഒരഭ്യര്‍ത്ഥനയോടെ.

എഴുത്ത് :ഹാരിസ് മരത്തംകോട്

Previous articleഇത്തവണ കിരീടം ഞങ്ങൾക്ക് തന്നെ :നയം വ്യക്തമാക്കി പടിക്കൽ
Next articleപണമാണ് ഇന്ത്യൻ താരങ്ങൾക്ക്‌ പ്രശ്നം :തുറന്നടിച്ച് മുൻ താരം