പണമാണ് ഇന്ത്യൻ താരങ്ങൾക്ക്‌ പ്രശ്നം :തുറന്നടിച്ച് മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് നിർണായക ടെസ്റ്റ്‌ പരമ്പര വളരെയധികം ആവേശപൂർവ്വമാണ് പുരോഗമിച്ചത് എങ്കിലും അവസാന ടെസ്റ്റ്‌ ഉപേക്ഷിച്ചത് ഏറെ ക്രിക്കറ്റ്‌ പ്രേമികളിൽ അടക്കം നിരാശയാണ് സമ്മാനിച്ചത്. ക്രിക്കറ്റ്‌ ആരാധകർ എല്ലാം ആരാകും ടെസ്റ്റ്‌ പരമ്പര നേടുകയെന്നുള്ള സംശയം ചർച്ചയാക്കി കാത്തിരിക്കുമ്പോയാണ് മത്സരം ഇന്ത്യൻ ക്യാംപിലെ കോവിഡ് വ്യാപനം കാരണം താൽക്കാലികമായി ഉപേക്ഷിക്കുവാൻ ഇരു ക്രിക്കറ്റ്‌ ബോർഡ്‌ അധികൃതരും തീരുമാനിച്ചത്. ഇന്ത്യൻ ടീം ഫിസിയോക്ക്‌ അഞ്ചാം ടെസ്റ്റിന് മുൻപായി കോവിഡ് പോസിറ്റീവായി മാറിയത് എല്ലാ ഇന്ത്യൻ താരങ്ങളെയും അടക്കം വൻ ആശങ്കയിലാക്കിയിരുന്നു. താരങ്ങൾ പലരും ഇത്തരം വിഷമകരമായ സമയം പരമ്പരയുമായി മുൻപോട്ട് പോകാനുള്ള ആഗ്രഹം കാണിക്കുന്നില്ല എന്നതാണ് സത്യം. പരമ്പര ഉപേക്ഷിച്ചത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഇന്ത്യക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ.

പണത്തിനോടോപ്പം ഐപില്ലും കൂടി കളിക്കാനുള്ള അതിയായ ആഗ്രഹമാണ് ഇന്ത്യൻ താരങ്ങളെ എല്ലാം ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത് എന്നും പറഞ്ഞ മൈക്കൽ വോൺ ഏറെ ആക്ഷേപം ഇന്ത്യൻ സ്‌ക്വാഡിനെതിരെ ഉന്നയിച്ചു. “നിലവിൽ നമ്മൾ ജീവിക്കുന്ന സാഹചര്യം എല്ലാവർക്കും അറിയാം. രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും എന്തിനാണ് ആശങ്കകൾ അറിയിക്കുന്നത് എന്നും മനസ്സിലാകുന്നില്ല അവർ എല്ലാം ഐപിൽ കളിക്കാനുള്ള തിരക്കിലാണ് “മുൻ ഇംഗ്ലണ്ട് താരം തന്റെ വിമർശനം കടുപ്പിച്ചു.

“അവർ മത്സരത്തിന് മുൻപായി നടത്തിയ RTPCR പരിശോധനയെ എങ്കിലും അൽപ്പം വിശ്വസിക്കണമായിരുന്നു. എന്നാൽ ഈ താരങ്ങൾ എല്ലാം അടുത്ത ആഴ്ചയിൽ ഐപിൽ കളിക്കുന്നത് കാണാം. അഞ്ചാം ടെസ്റ്റ്‌ മത്സരം ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് ഉപേക്ഷിച്ചത്. ഇതെല്ലാം കളി കാണുവാൻ എത്തുന്നവരെ പൂർണ്ണമായി പരിഹസിക്കുന്നതിന് തുല്യമാണ് ഏറെ ആവേശം നിറഞ്ഞുനിന്ന പരമ്പരയിൽ ആരാകും മുൻപിൽ എത്തുകയെന്ന ചോദ്യം ഉത്തരമില്ലാതെ നിൽക്കുകയാണ് ഇപ്പോഴും “മൈക്കൽ വോൺ അഭിപ്രായം വ്യക്തമാക്കി