ഇത്തവണ കിരീടം ഞങ്ങൾക്ക് തന്നെ :നയം വ്യക്തമാക്കി പടിക്കൽ

ക്രിക്കറ്റ് ലോകവും ക്രിക്കറ്റ്‌ പ്രേമികളും എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണികലെ ശേഷിക്കുന്ന മത്സരങ്ങൾ ആരഭിക്കുന്ന ആവേശത്തിലാണ്. ബാക്കി മത്സരങ്ങൾ ഉൾപ്പെടെ പതിനാലാമത്തെ സീസൺ ഐപിൽ സെപ്റ്റംബർ 19നാണ്‌ തുടക്കം കുറിക്കുന്നത്. ഐപിഎല്ലിലെ ടീമുകൾ എല്ലാം വരാനിരിക്കുന്ന ബാക്കി മത്സരങ്ങൾക്കായി പ്രധാന താരങ്ങളെ സ്‌ക്വാഡിൽ എത്തിക്കാനുള്ള വമ്പൻ തിരക്കിളാണ്. രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിലും ഐപിൽ പോലൊരു ടൂർണമെന്റ് സംഘടിപ്പിക്കുക എന്നത് ബിസിസിഐക്കും ശ്രമകരമായ ഒരു ദൗത്യമാണ്. എന്നാൽ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും മുൻപ് നിശ്ചയിച്ച പോലെ നടക്കുമെന്നാണ് ബിസിസിഐ പ്രസിഡന്റ്‌ അടക്കം അറിയിക്കുന്നത്.

എന്നാൽ ഇത്തവണ ഐപിഎല്ലിൽ കിരീടം നേടുമെന്ന് എല്ലാവരും തന്നെ ഉറച്ച് വിശ്വസിക്കുന്ന ഒരു ടീമാണ് വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.സീസണിൽ തുടർച്ചയായിട്ടുള്ള ജയങ്ങൾ നേടി ആരാധകരെ അടക്കം ഞെട്ടിച്ച ബാംഗ്ലൂർ ടീം ഇപ്പോൾ പോയിന്റ് ടേബിളിൽ മുൻപിലാണ്. ശേഷിക്കുന്ന മത്സരങ്ങൾ കൂടി ജയിച്ചുകിരീടം നേടാം എന്നുള്ള ആലോചനകൾ ബാംഗ്ലൂർ ടീമിൽ സജീവമാണ്. ഇക്കാര്യത്തിൽ തങ്ങളുടെ ആത്മവിശ്വാസം വിശദമാക്കുകയാണ് സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ പടിക്കൽ. ഐപിഎല്ലിലെ മിന്നും ഫോമിന് ശേഷം ശ്രീലങ്കക്ക്‌ എതിരായ ടി :20 മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറുവാനും ഈ യുവ താരത്തിന് സാധിച്ചിരുന്നു. ഇത്തവണ ഐപിൽ ക്രിക്കറ്റിൽ കിരീടം നേടുക ബാംഗ്ലൂർ തന്നെയാകും എന്നും പടിക്കൽ വ്യക്തമാക്കുന്നുണ്ട്.

“ഇത്തവണ ഞങ്ങളുടെ വർഷമാണ് എന്ന് വിശ്വസിക്കുന്നു. നിലവിൽ ഞങ്ങൾ എല്ലാ താരങ്ങൾക്കും ടൂർണമെന്റിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇത്തവണ കിരീടം നേടാമെന്നാണ് വിശ്വാസം. ടീമിൽ അനേകം സ്റ്റാർ താരങ്ങുണ്ട്. കൂടാതെ പകരക്കാരായി എത്തിയ താരങ്ങൾ പലരും നിർണായകമായ പ്രകടനങ്ങൾ മുൻപ് കാഴ്ചവെച്ചിട്ടുള്ളവരാണ്. മികച്ച ഒരുപിടി താരങ്ങളാണ് പകരക്കാരായി ടീമിൽ എത്തിയത്.ഞങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തിലാണ് “ദേവദത്ത് പടിക്കൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു