അദ്ധ്യാപക ദിനത്തില്‍ ഇന്ത്യന്‍ കോച്ചുമാര്‍ ഐസൊലേഷനില്‍

ഇന്ത്യ :ഇംഗ്ലണ്ട് ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം നാലാം ദിനം ആവേശപൂർവ്വം പുരോഗമിക്കുമ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും മറ്റൊരു മികച്ച മത്സരം ലഭിക്കുമെന്നുള്ള സന്തോഷത്തിലാണ്. എന്നാൽ മറ്റൊരു ദുഃഖവാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തിനും ക്രിക്കറ്റ്‌ പ്രേമികൾക്കും എല്ലാം ലഭിക്കുന്നത്. നാലാം ദിനം മത്സരം തുടങ്ങുവാനിരിക്കെ ബിസിസിഐ ഒരു ദുഖകരമായ കുറിപ്പ് ഇറക്കി. ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രിക്ക്‌ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്തു.

ഇന്നലെ വൈകുന്നേരം നടന്ന ഹെഡ് കോച്ച് ശാസ്ത്രിയുടെ ലാറ്ററൽ ഫ്ലോ ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്നാണിപ്പോൾ ഇത്തരത്തിൽ കർക്കശ നിലപാട് കൂടി സ്വീകരിക്കാൻ കാരണം.ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ ലാറ്ററൽ ഫ്ലോ ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്നാണിപ്പോൾ മുൻകരുതൽ നടപടിയായി ബിസിസിഐ മെഡിക്കൽ സംഘം ഹെഡ് കോച്ച് രവി ശാസ്ത്രി, ശ്രീ ബി അരുൺ, ബൗളിംഗ് കോച്ച് ശ്രീ ആർ ശ്രീധർ കൂടാതെ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.

ഇന്ത്യന്‍ താരങ്ങളുടെ ടെസ്റ്റ് നെഗറ്റീവായതിനെ തുടര്‍ന്ന് മത്സരം നിശ്ചയിച്ചപ്പോലെ നടക്കും. കൂടാതെ താരങ്ങൾ എല്ലാം വിശദമായ കോവിഡ് പരിശോധനകൾക്കും കൂടി വിധേയമാകും എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ പൂർത്തിയാകും വരെ രവി ശാസ്ത്രിയും കോച്ചിംഗ് പാനലും ടീമിനോപ്പം ചേരില്ല

Previous articleഓവലിൽ കണ്ടത് രോഹിത് ജീനിയസ് :വാനോളം പുകഴ്ത്തി ഗവാസ്ക്കർ
Next articleഎന്തുകൊണ്ട് ഇന്ത്യയെ നേരിടുമ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ സമര്‍ദ്ധത്തിലാകുന്നു ? ഇമാം ഉള്‍ ഹഖ് വെളിപ്പെടുത്തുന്നു.