എന്തുകൊണ്ട് ഇന്ത്യയെ നേരിടുമ്പോള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ സമര്‍ദ്ധത്തിലാകുന്നു ? ഇമാം ഉള്‍ ഹഖ് വെളിപ്പെടുത്തുന്നു.

2021 ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ – പാക്കിസ്ഥാന്‍. 2021 ഒക്ടോബര്‍ 24 നാണ് ബദ്ധവൈരികളായ ഇരു ടീമും ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റുമുട്ടുക. സൂപ്പര്‍ പോരാട്ടത്തിനു മുന്‍പ്, ഇന്ത്യയെ നേരിടുന്ന പാക്കിസ്ഥാന്‍ താരങ്ങള്‍ സമര്‍ദ്ധത്തിലാകും എന്ന് പറയുകയാണ് പാക്കിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖ്.

ഇരു രാജ്യങ്ങളും പരമ്പരകള്‍ കളിക്കാത്തത് കാരണമാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇ സമര്‍ദ്ധം ഉണ്ടാകാന്‍ കാരണം എന്ന് ഇമാമിന്‍റെ അഭിപ്രായം. അതേ സമയം ഒരുപാട് പരിചയ സമ്പത്തുള്ള ഇന്ത്യക്ക് ഈ സമര്‍ദ്ധം താങ്ങാന്‍ കഴിയും എന്നും പാക്കിസ്ഥാന്‍ താരം പറയുന്നു.

” ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബൈലാട്രല്‍ പരമ്പര കളിക്കുന്നില്ലാ എന്നതാണ് വലിയ കാരണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എപ്പോഴും വലിയ മത്സരമായിരിക്കും. അത് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലോ ഗ്രൂപ്പ് സ്റ്റേജിലോ ആണ് വരുന്നത്. ഈ പ്രഷര്‍ ഞങ്ങളുടെ യുവ താരങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ലാ. അതേ സമയം ഇന്ത്യക്ക് ഒരുപാട് പരിചയ സമ്പന്നരായ താരങ്ങളുണ്ട്. അവര്‍ക്ക് എങ്ങനെ പ്രഷര്‍ അതിജീവിക്കണം എന്നറിയാം ” ഇമാം ഉള്‍ ഹഖ് പറഞ്ഞു.

” ഈ കാരണം ഒഴികെ മറ്റ് ഒരു തരത്തിലും ഇന്ത്യന്‍ ടീം പാക്കിസ്ഥാന്‍ ടീമിനേക്കാള്‍ മികച്ചതാണെന്ന് പറയില്ലാ. പാക്കിസ്ഥാന്‍ ടീം തോല്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലാ. പക്ഷേ ഇത് ഒരു കടുത്ത മത്സരമായിരിക്കും. ” ഇമാം കൂട്ടിചേര്‍ത്തു.

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു ഇതുവരെ സാധിച്ചട്ടില്ലാ. അവസാനം കണ്ടുമുട്ടിയ 2019 ലോകകപ്പില്‍ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചത് 89 റണ്‍സിനാണ്.