3-0 അല്ലെങ്കിൽ 4-0 ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവർക്ക് സ്വന്തമാകും : പ്രവചനവുമായി ഡേവിഡ് ലോയ്‌ഡ്

0
1

ക്രിക്കറ്റ് പ്രേമികൾ  ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയില്‍ ആതിഥേയരായ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കമെന്ന്  ഇംഗ്ലീഷ് മുന്‍താരവും ഇതിഹാസ കമന്‍റേറ്ററുമയ ഡേവിഡ് ലോയ്‌ഡ്. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0നോ 4-0നോ നേടുമെന്നും ലോയ്‌ഡ്  പ്രവചനം നടത്തുന്നു .

  “സ്വന്തം മണ്ണിൽ  നടക്കുന്ന ഒരു ടെസ്റ്റ്  പരമ്പര .ഇന്ത്യയാണ്  പരമ്പര സ്വന്തമാക്കുവാൻ സാധ്യതയുള്ളവർ . എന്നാല്‍  പതിവ് പോലെ ഇന്ത്യക്ക് മുന്നിൽ  താഴ്‌ന്ന് നില്‍ക്കുന്നതാണ് ഇംഗ്ലണ്ടിന് നല്ലത്. ശ്രീലങ്കയിലെ സമാന സാഹചര്യങ്ങളില്‍ രണ്ട് മത്സരങ്ങളും ജയിച്ചത് ഇംഗ്ലണ്ടിനെ ഏറെ  സഹായിക്കും. ഈ പരമ്പരക്ക് മുൻപേ ആ വിജയം .ഇംഗ്ലണ്ട് ടീമിന് ആത്മവിശ്വാസം എറെ  നൽകും “മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു .

“സ്ഥിരം നായകനില്ലാതെ(കോലി) ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് ഇന്ത്യ ഒരിക്കൽ കൂടി  തെളിയിച്ചതാണ്. സന്തുലിതവും മികച്ച ബാറ്റ്സ്‌മാന്‍മാരുമുള്ള ടീമാണ് ഇന്ത്യ .അതാണ് അവരുടെ ശക്തി “ഡേവിഡ് ലോയ്‌ഡ് തന്റെ  അഭിപ്രായം വ്യക്തമാക്കി .

ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സമനാണ് ജോ റൂട്ട്. കോലിയെ ബാറ്റിങ്ങിൽ   ഒതുക്കുവാൻ  ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കാകണം. അതാണ് പ്രധാനം . ശ്രീലങ്കയില്‍ കണ്ടതിനേക്കാള്‍ മികവ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ കാണിക്കേണ്ടതുമുണ്ട്. അവസാന ഇന്നിംഗ്‌സില്‍ ഏറെ മികവ് കാണിച്ച ഡൊമിനിക് സിബ്ലിയെ കളിപ്പിക്കണം എന്നാണ് തന്‍റെ നിലപാട്. ഇന്ത്യ 3-0നോ 4-0നോ പരമ്പര ജയിക്കാനാണ് സാധ്യത. എന്നാല്‍ തന്‍റെ ഈ പ്രവചനം തെറ്റാകാനാണ് ആഗ്രഹിക്കുന്നത് എന്നും ഡേവിഡ് ലോയ്‌ഡ് ഇംഗ്ലീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിലെ കോളത്തിലെഴുതി. 

നേരത്തെ പരമ്പരയില്‍ ഫേവറേറ്റുകള്‍ വിരാട് കോലിയും സംഘവുമാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here