സൂര്യ കുമാർ യാദവിനെ ടീമിൽ എടുക്കാനുള്ള പണം കണ്ടെത്തണമെങ്കിൽ ക്രിക്കറ്റ് ഓസ്ട്രേലിയ എല്ലാ താരങ്ങളെയും ഒഴിവാക്കേണ്ടി വരുമെന്ന് മാക്സ്വെൽ

0
3

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ താരം സൂര്യ കുമാർ യാദവ് കടന്നുപോകുന്നത്. സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകകപ്പിൽ ഉണ്ടായിരുന്ന തൻ്റെ അതേ ഫോം ന്യൂസിലാൻഡിനെതിരായ പരമ്പരയിലും താരം തുടർന്നിരുന്നു. ഈ വർഷം രണ്ട് സെഞ്ചുറികളും തൻ്റെ പേരിൽ കുറിക്കാൻ സൂര്യ കുമാർ യാദവിനായി.

ആദ്യ സെഞ്ച്വറി ഈ വർഷം ഇംഗ്ലണ്ടിനെതിരെ നേടിയപ്പോൾ രണ്ടാമത്തെ സെഞ്ച്വറി കഴിഞ്ഞയാഴ്ച ന്യൂസിലാൻഡിനെതിരെയായിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെന്‍ മാക്സ്വെൽ ഇന്ത്യൻ സൂപ്പർ താരത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗ് ബാഷ് ലീഗിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് സൂര്യ കുമാർ യാദവിനെ പോലെയുള്ള താരങ്ങളെ താങ്ങില്ല എന്നാണ് ഓസ്ട്രേലിയൻ സൂപ്പർ താരം പറഞ്ഞത്. ഓസ്ട്രേലിയൻ ലീഗിൽ സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെങ്കിൽ അദ്ദേഹത്തെ ടീമിൽ എടുക്കുന്ന ഫ്രാഞ്ചൈസി മുഴുവൻ താരങ്ങളെയും ഒഴിവാക്കിയാൽ മാത്രമേ അദ്ദേഹത്തിനുള്ള പൈസ തികയുകയുള്ളൂ എന്നും മാക്സ്വെൽ പറഞ്ഞു.

images 70

“സൂര്യകുമാർ യാദവിനെ മേടിക്കാനുള്ള പൈസയൊന്നും ഞങ്ങളുടെ കൈയിൽ ഇല്ല. ക്രിക്കറ്റ് ഓസ്ട്രേലിയ എല്ലാ താരങ്ങളെയും ഒഴിവാക്കേണ്ടി വരും. അത് ഇപ്പോൾ പണം സമ്പാദിക്കാൻ കഴിവുള്ളവരെ പോലും. എന്നിട്ട് അദ്ദേഹം സമ്മതിക്കുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹം മികച്ച സ്ഥിരതയാർന്ന കളിക്കാരനാണ്. മറ്റുള്ളവരെക്കാൾ എത്രയോ മികച്ച താരമാണ് അവൻ. അവൻറെ ഒപ്പമെത്തുന്ന കളിക്കാരൻ ഓസ്ട്രേലിയയിലോ ഈ ലോകത്തോ വേറെയില്ല.

FB IMG 1669025695277


ഐ.പി.എല്ലിൽ ചില സമയത്ത് ബട്ലർ അവൻ്റെ അടുത്ത് എത്തിയിരുന്നു. പക്ഷേ സ്കൈ വേറെ ലെവലാണ്. അവൻ സ്ഥിരതയാർന്ന കളിക്കാരനാണ്.”- മാക്സ്വെൽ പറഞ്ഞു. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സൂര്യ കുമാ

LEAVE A REPLY

Please enter your comment!
Please enter your name here