പാക്കിസ്ഥാൻ പേസർ മുഹമ്മദ് ഹസ്നൈനെ ഏറുകാരനെന്ന് ആഗ്യം കാണിച്ച ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്റ്റോയിസിനെതിരെ കടുത്ത വിമർശനം. നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹബ്രഡ് ടൂർണമെന്റിൽ കളിക്കുകയാണ് ഇരു താരങ്ങളും. ടൂർണമെന്റിൽ സതേൺ ബ്രേവിനായി കളിക്കുന്ന സ്റ്റോണിസ് ഓവൽ ഇൻവിസിബിളിന്റെ താരമായ ഹസ്നൈൻ്റെ പന്തിൽ പുറത്തായിരുന്നു.
പുറത്തായശേഷം ഡെഗ് ഔട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു ഓസ്ട്രേലിയൻ സ്റ്റാർ ഓൾറൗണ്ടർ പാക് താരത്തിനെതിരെ ഏറുകാരൻ എന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചത്. ഫെബ്രുവരിയിൽ ബൗളിംഗ് ആക്ഷൻ്റെ പേരിൽ സംശയാസ്പദമായി ഐസിസി പാക് താരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഐസിസി നിരീക്ഷണ സമിതി കഴിഞ്ഞ ജൂണിൽ താരത്തിന്റെ ബൗളിംഗ് ആക്ഷൻ വിലയിരുത്തിയതിനുശേഷം ആക്ഷനിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് താരം വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു.
ഐസിസി സമിതി അംഗീകരിച്ച ബൗളിംഗ് ആക്ഷനെതിരെ ഓസ്ട്രേലിയൻ താരം അനാവശ്യമായി ചൊറിഞ്ഞതാണ് ആരാധകർ ചൊടിപ്പിച്ചത്.ഇത് ആദ്യമായല്ല ഹസ്നൈനെ ഓസ്ട്രേലിയൻ താരങ്ങൾ ഏറുകാരൻ എന്ന് പറഞ്ഞ് വിശേഷിപ്പിക്കുന്നത്.മുൻപ് ഓസ്ട്രേലിയൻ താരം മോയിസ് ഹെൻ്റിക്കസും പാക് താരത്തെ ഏറുക്കാരൻ എന്ന് പറഞ്ഞ് സ്ലെഡ്ജ് ചെയ്തിരുന്നു.
നൈസ് ത്രോ മേറ്റ് എന്ന് പറഞ്ഞായിരുന്നു ഹെൻ്റികസ് അന്ന് താരത്തെ സ്ലെഡ്ജ് ചെയ്തത്.മത്സരത്തിൽ 27 പന്തിൽ 37 റൺസ് എടുത്ത് സ്റ്റോനിസ് തിളങ്ങിയെങ്കിലും ടീം 7 വിക്കറ്റിന് തോറ്റു.എന്ത് തന്നെ ആയാലും ഹസ്നൈനോട് സ്റ്റോനിസ് മാപ്പ് പറയണം എന്നാണ് ആരാധകർ പറയുന്നത്.