തലകൊണ്ട് ഇടിച്ച് ലിവര്‍പൂള്‍ താരം പുറത്ത്. രണ്ടാം മത്സരത്തിലും ലിവര്‍പൂളിന് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ ഡാർവിൻ നൂനെസിന് നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ടതിയതോടെ ക്രിസ്റ്റൽ പാലസുമായി 1-1 സമനിലയിലാണ് ലിവർപൂൾ അവസാനിച്ചത്. ഒരു ഗോളിനു പുറകില്‍ പോയ ശേഷം തിരിച്ചടിച്ചെങ്കിലും പത്തു പേരുമായി ചുരുങ്ങിയ ലിവര്‍പൂളിന് വിജയം നേടാനായില്

ഫുൾഹാമിനെതിരെ 2-2ന് നിരാശാജനകമായ സമനിലയോടെ പ്രീമിയർ ലീഗ് സീസൺ ആരംഭിച്ചതിന് ശേഷമാണ് യുർഗൻ ക്ലോപ്പിന്റെ ടീം ഈ മത്സരത്തിനിറങ്ങിയത്, ആദ്യ അരമണിക്കൂറിൽ ആധിപത്യം പുലർത്തിയെങ്കിലും, വിൽഫ്രഡ് സാഹ, കൗണ്ടര്‍ അറ്റാക്കിലൂടെ ക്രിസ്റ്റല്‍ പാലസിന് ലീഡ് നേടികൊടുത്തു.

298579891 666778251471750 3707377833240014836 n 1

ആദ്യ 45 മിനിറ്റിനുള്ളിൽ 17 ഷോട്ടുകളാണ് ലിവന്‍പൂള്‍ പായിച്ചതെങ്കിലും ഗോള്‍ നേടാനായില്ലാ. രണ്ടാം പകുതിയില്‍ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സനെ ഹെഡ്ബട്ട് ചെയ്തതിന് ന്യൂനസിന് ചുവപ്പ് കാർഡ് കണ്ടു, പിന്നീട് വെറും 10 കളിക്കാരുമായാണ് ലിവര്‍പൂള്‍ കളി തുടര്‍ന്നത്. മിനിറ്റുകള്‍ക്ക് ശേഷം ലൂയിസ് ഡയസിലൂടെ ലിവര്‍പൂള്‍ സമനില കണ്ടെത്തി.

298702785 666797004803208 8541324935353638752 n

പിന്നീട് പാലസിനെ വിജയിപ്പിക്കാന്‍ സാഹക്ക് സുവര്‍ണാവസരം ഉണ്ടായിരുന്നെങ്കിലും ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നീട് മത്സരത്തില്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

FaO3cy9XkAIpENQ

മത്സരത്തിലെ സമനിലയോടെ ലിവർപൂളിനെ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി 12-ാം സ്ഥാനത്താണ്, മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം