വാഷിങ്ങ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്ക്വാഡില്‍ എത്തുന്നത് ഇതാദ്യമായി.

Washington Sundar

സിംബാബ്‌വെയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്ന് വാഷിംഗ്ടൺ സുന്ദര്‍ പരിക്ക് കാരണം പുറത്തായി. പകരക്കാരനായി ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരം ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുന്നത്.

ഇംഗ്ലണ്ടിൽ കൗണ്ടി മത്സരത്തിനിടെയാണ് വാഷിങ്ങ്ടണ്‍ സുന്ദറിനു പരിക്കേറ്റത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെ പ്രതിനിധീകരിക്കുന്ന ഷഹബാസ് അഹമ്മദ് ഐ‌പി‌എൽ 2020 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ്. ഐപിഎല്ലിലെ ഓള്‍റൗണ്ട് മികവ് ശ്രദ്ധ നേടിയിരുന്നു.

338638

“സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി ഷഹബാസ് അഹമ്മദിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിൽ ഒരു കൗണ്ടി ഗെയിം കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന്റെ തോളിന് പരിക്കേറ്റത്. സിംബാബ്‌വെ പര്യടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 18 ന് ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ആദ്യ ഏകദിനം കളിക്കും,” ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഷഹബാസ് ഇതുവരെ കളിച്ചിട്ടുള്ള 26 ലിസ്റ്റ്-എ മത്സരങ്ങളിൽ നിന്ന് 47.28 ശരാശരിയുണ്ട്. ബൗളിംഗില്‍ അദ്ദേഹത്തിന് 4.5 ഇക്കോണമിയില്‍ 24 വിക്കറ്റുകള്‍ ഉണ്ട്. അഹമ്മദിനെ കൂടാതെ ഷാർദുൽ താക്കൂർ, ദീപക് ചാഹർ, അക്സർ പട്ടേൽ എന്നിവരാണ് ടീമിലെ മറ്റ് ഓൾറൗണ്ടർമാർ.

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.

India’s squad for 3 ODIs: KL Rahul (Captain), Shikhar Dhawan (vice-captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar, Shahbaz Ahmed.

Scroll to Top